19 December Thursday
പണിശാലയിൽനിന്ന്‌ സ്വർണ കവർച്ച

മുങ്ങിയ പ്രതികൾ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Dec 14, 2024
ഒല്ലൂർ
 സ്വർണാഭരണ പണിശാലയിൽ നിന്നും 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികളെ ഒല്ലൂർ പൊലീസ് പിടികൂടി. പശ്ചിമ ബംഗാൾ പശ്ചിമ ബഥനി പൂർ സ്വദേശികളായ രവിശങ്കർ ഭട്ടാചാര്യ (28), അമിത് ഡോലെ (24) എന്നിവരെയാണ് പിടികൂടിയത്. വെസ്റ്റ് ബംഗാളിലെ പരഗൻസ് ജില്ലയിൽ ഒളിവിൽ കഴിയുകയായിരുന്നു. 
കഴിഞ്ഞ സെപ്തംബർ 28നാണ് അഞ്ചേരിയിൽ സ്വർണാഭരണ പണിശാല നടത്തുന്ന ബംഗാൾ സ്വദേശി സുജയ്ന്റെ സ്ഥാപനത്തിലേക്ക് ജോലിക്ക് എത്തിയത്. 
സുജയ് ഇരുപത് വർഷമായി അഞ്ചേരിയിലാണ് താമസം. ഇവിടെ തന്നെയാണ് പണിശാല നടത്തുന്നത്. ജോലിക്കെത്തിയതിന്റെ പിറ്റേന്ന് തന്നെ പ്രതികൾ സ്വർണം കവർന്ന ശേഷം സ്വന്തം നാട്ടിലേക്ക് കടന്നു. വ്യാജ ആധാർ കാർഡ് ഉണ്ടാക്കി ജോലിക്ക് എത്തി സ്വർണം കവർന്ന ശേഷം ഒളിവിൽ പോകുന്ന രീതിയാണ് പ്രതികളുടേതെന്ന് പൊലീസ് പറഞ്ഞു. 
ബംഗാളിലെത്തിയാണ് പൊലീസ്  പ്രതികളെ അറസ്റ്റ് ചെയ്തത്. എസ്ഐ ജീസ് മാത്യു, എഎസ്ഐ അരുൺ ഘോഷ്, സിപിഒ അഭീഷ് ആന്റണി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രതികളിൽ നിന്ന് സ്വർണം കണ്ടെടുക്കാനായില്ല

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top