30 December Monday
ഉത്തർ പ്രദേശിലെയും ചണ്ഡീഗഢിലെയും വൈദ്യുതി സ്വകാര്യ വൽക്കരണം

വൈദ്യുതി തൊഴിലാളികൾ മാർച്ച്‌ നടത്തി

വെബ് ഡെസ്‌ക്‌Updated: Saturday Dec 14, 2024
തൃശൂർ
ജില്ലയിലെ വൈദ്യുതിത്തൊഴിലാളികളും പെൻഷൻകാരും ഏജീസ് ഓഫീസിലേക്ക് മാർച്ച്‌ നടത്തി. ഉത്തർപ്രദേശ്‌, ചണ്ഡീഗഢ്‌ എന്നിവിടങ്ങളിൽ വൈദ്യുതി വിതരണ രംഗം സ്വകാര്യ വൽക്കരിക്കുന്നതിനെതിരെ രാജ്യവ്യാപകമായി വൈദ്യുതി ജീവനക്കാരുടെയും എൻജിനിയർമാരുടെയും ദേശീയ ഏകോപന സമിതി നടത്തുന്ന സമരത്തിനുള്ള ഐക്യദാർഢ്യമായാണ്‌ മാർച്ച്‌. 
സമരം ഒത്തുതീർപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് നാഷണൽ കോ–-ഓർഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആൻഡ് എൻജിനിയേഴ്സ് പ്രതിഷേധിച്ചത്‌.
സിഎംഎസ് സ്കൂളിനു മുന്നിൽ നിന്ന്‌  പ്രകടനമായാണ് ഏജീസ് ഓഫീസിനു മുന്നിലേക്ക് എത്തിയത്.  തുടർന്ന് ഏജീസ് ഓഫീസിനു മുന്നിൽ ചേർന്ന പ്രതിഷേധയോഗം സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം എ സിയാവുദീൻ ഉദ്ഘാടനം ചെയ്തു. വർക്കേഴ്സ്‌ ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ പി പി ഷെലേഷ് അധ്യക്ഷനായി. കെ മനോജ്, എൻ കെ അജയൻ, സുധി, സോവിയറ്റ്, കെ പി ഡേവിസ്, എ ജെ പോൾ, എൻ ജെ സന്ദീപ്, ബെനിഡിക്ട്, അജി കുമാർ എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top