മുറ്റിച്ചൂർ
മുതിർന്ന മാധ്യമ പ്രവർത്തകനും ദേശാഭിമാനി മുൻ സീനിയർ ന്യൂസ് എഡിറ്ററുമായ വാസുദേവൻ അന്തിക്കാടിന്റെ നിര്യാണത്തിൽ സർവകക്ഷിയോഗം അനുശോചിച്ചു. സിപിഐ എം മണലൂർ ഏരിയ കമ്മിറ്റിയംഗം എ വി ശ്രീവത്സൻ അധ്യക്ഷനായി. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ കെ എം കിഷോർകുമാർ, കെ ബി രാജീവ്, കെ വി രാജേഷ്, ഗോകുൽ കരിപ്പിള്ളി, പി എൻ ശങ്കർ, ഇ ജി ഗോപാലകൃഷ്ണൻ, അന്തിക്കാട് പഞ്ചായത്ത് പ്രസിഡന്റ് ജീന നന്ദൻ, അഡ്വ. കെ ബി രണേന്ദ്രനാഥ്, ജനപ്രതിനിധികളായ മേനക മധു, സരിത സുരേഷ്, ദേശാഭിമാനി മണലൂർ ഏരിയ ലേഖകൻ അബ്ബാസ് വീരാവുണ്ണി, പി എ ശ്രീധരൻ എന്നിവർ സംസാരിച്ചു.
മന്ത്രി കെ രാജൻ, സി സി മുകുന്ദൻ എംഎൽഎ, അന്തിക്കാട് ബ്ലോക്ക് പ്രസിഡന്റ് കെ കെ ശശിധരൻ, ജില്ല പഞ്ചായത്ത് അംഗം വി എൻ സുർജിത്ത്, അഡ്വ. വി എസ് സുനിൽകുമാർ, ടി വി ഹരിദാസൻ, സി കെ വിജയൻ, ത്രിതല പഞ്ചായത്ത് സാരഥികൾ, ജനപ്രതിനിധികൾ, രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖർ എന്നിവർ അന്ത്യോപചാരമർപ്പിച്ചു. ദേശാഭിമാനിക്കുവേണ്ടി അസിസ്റ്റന്റ് എഡിറ്റർ കെ എൻ സനിൽ, അസി. മാനേജർ ടോം പനയ്‌ക്കൽ, സിപിഐ എം തൃശൂർ ദേശാഭിമാനി ലോക്കൽ കമ്മിറ്റിക്കുവേണ്ടി എ ജി സന്തോഷ് എന്നിവർ അന്ത്യോപചാരമർപ്പിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..