കോടിയേരി ബാലകൃഷ്ണൻ നഗർ
(പടിഞ്ഞാറേ വെള്ളാനിക്കര അയ്യപ്പ കല്യാണ മണ്ഡപം)
വർഷങ്ങളായി അടിഞ്ഞുകൂടിയ ചളിയും എക്കലും നീക്കി പീച്ചിഡാമിന്റെ സംഭരണ ശേഷി വർധിപ്പിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് സിപിഐ എം മണ്ണുത്തി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.
തോട്ടപ്പടി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ കിടത്തിച്ചികിത്സ ആരംഭിക്കുക, പുല്ലാനിക്കാട് പ്രദേശത്തെ പട്ടയ പ്രശ്നം പരിഹരിക്കുക, വന്യജീവി ആക്രമണം തടയാൻ കേന്ദ്ര സർക്കാർ ഇടപെടുക, നിയമാനുസരണം കരിങ്കൽ ക്വാറികൾ തുറക്കാൻ നടപടിയെടുക്കുക, അർഹരായ എല്ലാവർക്കും പട്ടയം നൽകാനുള്ള പ്രവൃത്തി ത്വരിതപ്പെടുത്തുക എന്നീ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.
എട്ട് ലോക്കൽ കമ്മിറ്റികളിൽ നിന്നായി 25 പേർ ചർച്ചയിൽ പങ്കെടുത്തു. സംഘടനാ റിപ്പോർട്ടിൽ സംസ്ഥാന കമ്മിറ്റിയംഗം എം കെ കണ്ണനും പ്രവർത്തന റിപ്പോർട്ടിൽ ഏരിയ സെക്രട്ടറി എം എസ് പ്രദീപ് കുമാറും മറുപടി പറഞ്ഞു. ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ യു പി ജോസഫ്, പി കെ ഷാജൻ എന്നിവർ സംസാരിച്ചു. ഇ എസ് അനിൽ കുമാർ ക്രഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു.
ശനി വൈകിട്ട് അഞ്ചിന് ചുവപ്പുസേനാ മാർച്ചും പൊതു സമ്മേളനവും പ്രകടനവും നടക്കും. മാടക്കത്തറ പഞ്ചായത്ത് ഗ്രൗണ്ടിൽ ചേരുന്ന സമാപന സമ്മേളനം ജെയ്‌ക്ക് സി തോമസ് ഉദ്ഘാടനം ചെയ്യും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..