23 December Monday

എൻ രാജന്റെ ‘തെരഞ്ഞെടുത്ത 
കഥകൾ’ പ്രകാശിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Aug 15, 2024

കഥാകൃത്ത്‌ എൻ രാജൻ രചിച്ച തെരഞ്ഞെടുത്ത കഥകൾ എന്നപുസ്‌തകം സാഹിത്യ അക്കാദമി പ്രസിഡന്റ്‌ കെ സച്ചിദാനന്ദൻ അശോകൻ ചരുവിലിന്‌ നൽകി പ്രകാശിപ്പിക്കുന്നു

തൃശൂർ
കഥാകൃത്ത്‌ എൻ രാജന്റെ ‘തെരഞ്ഞെടുത്ത കഥകൾ’   പ്രകാശനം ചെയ്‌തു. സാഹിത്യ അക്കാദമി ഹാളിൽ നടന്ന ചടങ്ങിൽ അക്കാദമി  പ്രസിഡന്റ്‌  സച്ചിദാനന്ദൻ പുസ്‌തകം   പ്രകാശിപ്പിച്ചു.  വൈസ്‌ പ്രസിഡന്റ്‌ അശോകൻ ചരുവിൽ ഏറ്റുവാങ്ങി.  സെക്രട്ടറി പ്രൊഫ. സി പി അബൂബക്കർ അധ്യക്ഷനായി. എം പി സുരേന്ദ്രൻ പുസ്‌തകം പരിചയപ്പെടുത്തി. 
കെ എൽ  ജോസ്‌, അഷ്ടമൂർത്തി,  കെ രഘുനാഥൻ,  പി എൻ ഗോപീകൃഷ്‌ണൻ,  വി ജി തമ്പി,  ഡോ. കാവുമ്പായി ബാലകൃഷ്‌ണൻ, പ്രൊഫ. എം ഹരിദാസ്‌,  ഇ ഡി ഡേവിസ്‌,  ഡോ. ആർ ശ്രീലതാവർമ, എ ഒ സണ്ണി,  ഡോ. എം എൻ വിനയകുമാർ,  എൻ രാജൻ,  കെ എസ്‌ സുനിൽകുമാർ എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top