23 December Monday

ദുരന്തബാധിതരെ സഹായിക്കാൻ ഓണക്കോടി ചലഞ്ച്

വെബ് ഡെസ്‌ക്‌Updated: Thursday Aug 15, 2024

ഓണക്കോടി ചലഞ്ച് ഇ കെ അനൂപ് ഉദ്ഘാടനം ചെയ്യുന്നു

നന്തിക്കര 
വയനാട് ദുരന്ത ബാധിതർക്ക്  വീടുകൾ നിർമിക്കുന്നതിനായി ഓണക്കോടി ചലഞ്ച്  നടത്തുകയാണ് നന്തിക്കര വിഎച്ച്എസ്ഇയിലെ എൻഎസ്എസ് യൂണിറ്റ് അംഗങ്ങൾ. പറപ്പൂക്കര  പഞ്ചായത്ത് പ്രസിഡന്റ്‌ ഇ കെ അനൂപ്  ചലഞ്ച്  ഉദ്ഘാടനം ചെയ്തു.  സംസ്ഥാന തലത്തിൽ നാഷണൽ സർവീസ് സ്കീം  150 വീടുകൾ നിർമിച്ച് നൽകും ഇതിന്റെ ഭാഗമായിട്ടാണ്‌  സ്ഥാപനങ്ങളും വീടുകളും കയറിയിറങ്ങി ഓണക്കോടി വിറ്റ്  ഇതിലേക്കായുള്ള വിഹിതം നൽകുന്നത്. 
പിടിഎ  പ്രസിഡന്റ്‌ എം കെ അശോകൻ അധ്യക്ഷനായി.  പ്രിൻസിപ്പൽ മഞ്ജു കെ മാത്യു, പി സമീന തോമസ്, എ വി വിജന എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top