23 December Monday

വയനാടിനായി ഫീനിക്സ് കൂട്ടായ്മ

വെബ് ഡെസ്‌ക്‌Updated: Thursday Aug 15, 2024

ഫീനിക്സ് കൂട്ടായ്മയിൽ പുസ്തകം വാങ്ങാൻ എത്തിയവർ

കോടാലി
വയനാടിന്‌ കൈത്താങ്ങാൻ കോടാലി  ആൽത്തറയിൽ പുരോഗമന കലാ സാഹിത്യ സംഘം ഫീനിക്സ് കൂട്ടായ്മ സംഘടിപ്പിച്ചു. ബുധൻ  പകൽ 2 മുതൽ 7വരെ നടന്ന കൂട്ടായ്മയിൽ ഗാനാലാപനം, കവിതാ അവതരണം, കോടാലി ജിഎൽപിഎസിലെ കുരുന്നുകളുടെ ചിത്ര രചന, പുസ്തക പ്രദർശനം, വിൽപ്പന എന്നിവ നടന്നു. സന്ദർശകരിൽ നിന്ന്‌ കൈവശമുള്ള പുസ്തകവും പണവും  സംഭാവനയായി സ്വീകരിച്ചു. മുഴുവൻ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top