24 November Sunday
എസ്‌എഫ്‌ഐ ജില്ലാ സമ്മേളനം സമാപിച്ചു

സ്‌കോളർഷിപ്പുകൾ ഉടൻ വിതരണം ചെയ്യണം

സ്വന്തം ലേഖകൻUpdated: Thursday Aug 15, 2024

എസ്‌എഫ്‌ഐ ജില്ലാ സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ്‌ കെ അനുശ്രീ സംസാരിക്കുന്നു

ഗുരുവായൂർ
ഇ ഗ്രാന്റസ്‌ അടക്കം സംസ്ഥാന സർക്കാർ നൽകുന്ന മുഴുവൻ സ്‌കോളർഷിപ്പുകളും  ഉടൻ വിതരണം ചെയ്യണമെന്ന്‌ എസ്‌എഫ്‌ഐ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. മുഴുവൻ ഫെലോഷിപ്പുകളും/സ്‌കോളർഷിപ്പുകളും വിതരണം ചെയ്യാനും മേൽനോട്ടം വഹിക്കാനും സർക്കാർ അടിയന്തരമായി അഡീ. ചീഫ് സെക്രട്ടറി തലത്തിലെ ഐഎഎസ്‌ ഉദ്യോഗസ്ഥന്റെ കീഴിൽ ഭരണ വിഭാഗവും ഏകീകൃത ഓൺലൈൻ പോർട്ടലും തുടങ്ങണം.
കൊൽക്കത്ത ആർ ജി കർ മെഡിക്കൽ കോളേജ്‌ വിദ്യാർഥിനിയെ ബലാത്സംഗം ചെയ്‌ത്‌ കൊലപ്പെടുത്തിയ സംഭവത്തിൽ നീതി നടപ്പിലാക്കണം, ഐടിഎ വിദ്യാർഥികളുടെ പഠന സമയം കുറയ്‌ക്കുക, ഒല്ലൂർ ഗവ. കോളേജ്‌ യാഥാർഥ്യമാകുക, നിയമ വിദ്യാഭ്യാസം സ്‌കൂൾ സിലബസിൽ ഉൾപ്പെടുത്തുക, മുഴുവൻ സ്‌കൂളുകളിലും ലഹരി വിരുദ്ധ ജാഗ്രതാ സമിതി രൂപീകരിക്കുക, ചൂരൽമല ഉരുൾപൊട്ടലിൽപ്പെട്ട വിദ്യാർഥികളുടെ പ്രതിസന്ധി പരിഹരിക്കുക, നാല്‌ വർഷ ബിരുദ വിദ്യാർഥികളുടെ ആശങ്ക പരിഹരിക്കുക, പീച്ചി കെഎഫ്‌ആർഐയിൽ മുഴുവൻ കമ്മിറ്റിയിലും വിദ്യാർഥി പ്രാതിനിധ്യം ഉറപ്പാക്കുക എന്നീ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. 
പ്രവർത്തന റിപ്പോർട്ടിൻമേലുള്ള ചർച്ചയ്‌ക്ക്‌ ജില്ലാ സെക്രട്ടറി ജിഷ്‌ണു സത്യനും സംഘടനാ റിപ്പോർട്ടിന്റെ ചർച്ചയ്‌ക്ക്‌ സംസ്ഥാന പ്രസിഡന്റ്‌ കെ അനുശ്രീയും മറുപടി പറഞ്ഞു. ജില്ലയിലെ 17 ഏരിയ കമ്മിറ്റികളിൽനിന്നും പ്രൊഫഷണൽ ക്യാമ്പസുകളിൽ നിന്നുമായി 325 പ്രതിനിധികളും 65 എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗങ്ങളും സമ്മേളനത്തിൽ പങ്കുചേർന്നു. 
എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ പി അനുരാഗ്‌, ഹസ്സൻ മുബാറക്, എ എ അക്ഷയ്‌, സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗങ്ങളായ ജാൻവി സത്യൻ, കെ യു സരിത എന്നിവരും പങ്കെടുത്തു. വയനാട് ദുരന്ത പശ്ചാത്തലത്തിൽ പൊതുസമ്മേളനം, രക്തസാക്ഷി ബലികുടീരങ്ങളിൽ നിന്നുള്ള കൊടിമര, പതാക ജാഥകൾ ഒഴിവാക്കി പ്രതിനിധി സമ്മേളനം മാത്രമായാണ്‌ നടത്തിയത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top