23 December Monday

ശാസ്ത്ര –-ചരിത്ര ബോധം 
വളർത്തണം: റഫീഖ് അഹമ്മദ്

വെബ് ഡെസ്‌ക്‌Updated: Thursday Aug 15, 2024

ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റ്‌ സ്‌കൂൾതല മത്സരങ്ങളുടെ ജില്ലാതല ഉദ്‌ഘാടനം ചെറുതുരുത്തി 
ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ ഗാനരചയിതാവ്‌ റഫീക്ക്‌ അഹമ്മദ്‌ നിർവഹിക്കുന്നു

തൃശൂർ
ശാസ്ത്രബോധവും ചരിത്രബോധവും ജനാധിപത്യബോധവും  രാഷ്ട്രീയബോധവും ഉണ്ടെങ്കിൽ മാത്രമേ ആധുനിക മനുഷ്യനായി നിലകൊള്ളാനാകൂവെന്ന് കവി റഫീഖ് അഹമ്മദ് പറഞ്ഞു. ‘ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റ് 2024 സീസൺ 13’സ്‌കൂൾതല മത്സരങ്ങളുടെ ജില്ലാതല ഉദ്ഘാടനം ചെറുതുരുത്തി ​ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. വിശ്വാസങ്ങളുടെ അടിത്തട്ടിലുള്ളത് കഥകളാണ്. അത് കഥകളായി ഉൾക്കൊള്ളാനാകണം. അല്ലാത്ത പക്ഷം അന്ധവിശ്വാസങ്ങളുടെ പേരിൽ പരസ്പരം പോരാടുന്ന അവസ്ഥയുണ്ടാകും.ലോകത്ത് ഏറ്റവും വിലപിടിപ്പുള്ളത് തലച്ചോറിനാണ്. എഐ (നിർമിതബുദ്ധി)  അതിന്റെ അനുകരണം മാത്രമാണ്. തലച്ചോറിന്റെ യഥാർഥശക്തി നിർമിതബുദ്ധിക്കില്ലെന്ന് മനസ്സിലാക്കണം. ഇന്ന് തെറ്റായ മാർ​ഗനിർദേശങ്ങളും ശിക്ഷണങ്ങളും കിട്ടാനുള്ള സാഹചര്യങ്ങളേറെയാണ്. തലച്ചോറിന്റെ ശക്തികൊണ്ട് ഇത്തരം സാഹചര്യങ്ങളെ മറികടക്കണം.  ഉത്തരവാദിത്വ–പൗരത്വ- – സാമൂഹിക -ബോധമുള്ള ഭാവിയുടെ വാ​ഗ്ദാനങ്ങളായി വളർന്നുവരുന്ന തലമുറ മാറണമെന്നും അദ്ദേഹം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top