12 October Saturday

അക്ഷരോത്സവത്തിന് തുടക്കം

സ്വന്തം ലേഖികUpdated: Thursday Aug 15, 2024

ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റ്‌ സ്‌കൂൾതല മത്സരങ്ങളുടെ ജില്ലാതല ഉദ്‌ഘാടനം ചെറുതുരുത്തി ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ നടന്നപ്പോൾ കുട്ടികളുടെ വിവിധ ഭാവങ്ങൾ

തൃശൂർ 
ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് 2024 സ്കൂൾതലമത്സരങ്ങളുടെ ജില്ലാതല ഉദ്ഘാടനം ചെറുതുരുത്തി ​ഗവ. ഹയർസെക്കൻഡറി സ്കൂളിൽ കവി റഫീഖ് അഹമ്മദ് നിർവഹിച്ചു. വള്ളത്തോൾ ന​ഗർ ​പഞ്ചായത്ത് പ്രസിഡന്റ് ഷെയ്ഖ് അബ്ദുൾ ഖാദർ അധ്യക്ഷനായി. സംഘാടകസമിതി മുഖ്യരക്ഷാധികാരി കെ കെ മുരളീധരൻ വിശിഷ്ടാതിഥിയായി. ജില്ലാ പഞ്ചായത്തം​ഗം പി സാബിറ, പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അഷറഫ്, കെഎസ്ടിഎ ജില്ലാ സെക്രട്ടറി കെ പ്രമോദ്കുമാർ, ദേശാഭിമാനി തൃശൂർ യൂണിറ്റ് ന്യൂസ് എഡിറ്റർ ഇ എസ് സുഭാഷ്, അക്ഷരമുറ്റം ജില്ലാ കോ–-ഓർഡിനേറ്റർ ടോം പനയ്ക്കൽ, അക്ഷരമുറ്റം കൺവീനർ എം എൻ ബർജിലാൽ എന്നിവർ സംസാരിച്ചു. തൃശൂർ ഈസ്റ്റ്‌ ഉപജില്ലാ സ്കൂൾ തല മത്സരം ഒല്ലൂർ വൈലോപ്പിള്ളി സ്മാരക വിഎച്ച്എസ്ഇ സ്‌കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ വി എസ് പ്രിൻസ് ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുടയിൽ ഗവ. ഗേൾസ്‌ എൽപി സ്‌കൂളിൽ ജില്ലാപഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ലത ചന്ദ്രൻ, ചാവക്കാട്‌ ഗുരുവായൂർ ഗവ.യുപി സ്‌കൂളിൽ നഗരസഭ ചെയർമാൻ എം കൃഷ്‌ണദാസ് എന്നിവർ ഉദ്‌ഘാടനം ചെയ്തു. കൊടുങ്ങല്ലൂർ ഉപജില്ല എറിയാട് കേരളവർമ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ എറിയാട് പഞ്ചായത്ത് പ്രസിഡന്റ്‌ കെ പി രാജൻ ഉദ്ഘാടനം ചെയ്തു. 
 കുന്നംകുളം ഉപജില്ലയിൽ പോർക്കുളം എംകെഎംയുപി സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ്‌ കെ രാമകൃഷ്ണൻ, ചാലക്കുടി ഉപജില്ലയിൽ ചാലക്കുടി ഈസ്റ്റ് ഗവ. ഹൈസ്കൂളിൽ സിപിഐ എം ഏരിയ സെക്രട്ടറി കെ എസ് അശോകൻ, തൃശൂർ വെസ്റ്റിൽ കുറ്റൂർ ഗവ. എൽപി സ്കൂളിൽ കോലഴി പഞ്ചായത്ത് പ്രസിഡന്റ്‌ ലക്ഷ്മി വിശ്വംഭരൻ എന്നിവർ ഉദ്‌ഘാടനം ചെയ്തു. 
ചേർപ്പിൽ വല്ലച്ചിറ ഗവ. യുപി സ്‌കൂളിൽ ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ കെ രാധാകൃഷ്‌ണൻ, മുല്ലശേരിയിൽ കുണ്ടഴിയൂർ ജിഎംയുപി സ്‌കൂളിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലതി വേണുഗോപാൽ, വലപ്പാട്‌ കയ്‌പമംഗലം ഗവ. ഫിഷറീസ്‌ ഹയർസെക്കൻഡറി സ്‌കൂളിൽ ജില്ലാ പഞ്ചായത്ത്‌ ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി എം അഹമ്മദ്‌ എന്നിവർ ഉദ്‌ഘാടനം ചെയ്തു. 
   ഉപജില്ലയിൽ എൽപി, യുപി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ ഒന്നാമതെത്തുന്ന സ്‌കൂളുകൾക്ക്‌ പ്രത്യേക പുരസ്‌കാരവും നൽകും. സ്കൂൾതല മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനത്തെത്തിയവരാണ് സബ്ജില്ലാ മത്സരത്തിൽ പങ്കെടുക്കുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top