ചെറുതുരുത്തി
ആറ്റൂർ അറഫ ഇംഗ്ലീഷ് സ്കൂളിൽ നടന്ന സിബിഎസ്ഇ സംസ്ഥാന തല ഫുട്ബോൾ ടൂർണമെന്റ് സമാപിച്ചു. അണ്ടർ 14, 17, 19 വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടന്നത്. അണ്ടർ 14ൽ പാലക്കാട് മുട്ടികുളങ്ങര സെന്റ് ആന്റണീസ്, അണ്ടർ 17, 19 ൽ ആറ്റൂർ അറഫാ ഇംഗ്ലീഷ് സ്കൂളും ജേതാക്കളായി.
ആറ്റൂർ അറഫാ ഇംഗ്ലീഷ് സ്കൂൾ ജനറൽ സെക്രട്ടറി കെ എസ് ഹംസ ട്രോഫികൾ വിതരണം ചെയ്‌തു. കെ എസ് അബ്ദുള്ള അധ്യക്ഷനായി. പട്ടാമ്പി എം ഇ എസ് ഇന്റർനാഷണൽ സ്കൂൾ മാനേജർ ഐ പി ഷാജി മുഖ്യാതിഥിയായി.
സിബിഎസ്ഇ സ്കൂൾ ഒബ്സർവർ സിബിൻ എസ് സ്റ്റീഫൻ, സെക്രട്ടറി അബ്ദുൽ ലത്തീഫ്, സ്കൂൾ പ്രിൻസിപ്പൽ വസന്ത മാധവൻ, പ്രധാനാധ്യാപിക സി രമ, പി വി സുലൈമാൻ, പി ആർ ഒ റഷീദ് എന്നിവർ സംസാരിച്ചു. 106 ടീമുകളാണ് 7 ദിവസങ്ങളിലായി നടന്ന മേളയിൽ മാറ്റുരച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..