21 December Saturday

പോക്സോ കേസിൽ 
അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Sunday Sep 15, 2024
കൊടുങ്ങല്ലൂർ
ബാലികയെ ലൈംഗികമായി ഉപദ്രവിച്ചയാൾ അറസ്റ്റിൽ. പേബസാർ പുന്നക്കൽ അഷറഫി (63) നെയാണ് കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പേബസാറിലെ ബേക്കറിയിൽ മാതാപിതാക്കളോടൊപ്പം സാധനങ്ങൾ വാങ്ങാൻ വന്ന ബാലികയെ പ്രതി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിൽ പോക്സോ നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരവേയാണ് പ്രതി പിടിയിലായത്. ഇൻസ്പെക്ടർ ബി കെ അരുണിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ പിടികൂടിയത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top