19 December Thursday

9 കിലോ കഞ്ചാവുമായി 4 പേർ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Sunday Sep 15, 2024

 കുന്നംകുളം

പോർക്കുളത്ത് നിന്ന്‌ 9 കിലോ കഞ്ചാവുമായി നാലു പേരെ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കുന്നംകുളം പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തു. പോർക്കുളം തരകൻ വീട്ടിൽ പ്രിൻസ് (29), ചാലിശേരി സ്വദേശികളായ കാക്കശേരി  ആദർശ് (23), കല്ലിടാത്ത കുന്നത്തേരി  സുർജിത്ത് (24), പാലക്കാട് പടിഞ്ഞാറങ്ങാടി സ്വദേശി ഉറവിൽ  ആഷിഫ് (21 ) എന്നിവരാണ് അറസ്റ്റിലായത്.  ഓണവിപണി ലക്ഷ്യമിട്ട് മേഖലയിലെ വിവിധ ഭാഗങ്ങളിൽ വിൽപ്പന നടത്തുന്നതിനാണ് കഞ്ചാവ് എത്തിച്ചതെന്ന് പ്രതികൾ പറഞ്ഞു.  പ്രതികളെ തുടർനടപടിക്ക് ശേഷം കോടതിയിൽ ഹാജരാക്കി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top