06 November Wednesday

ഉത്രാടക്കാഴ്ചക്കുല സമർപ്പിച്ച്‌ വിശ്വാസികൾ

വെബ് ഡെസ്‌ക്‌Updated: Sunday Sep 15, 2024

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഉത്രാടക്കുല സമര്‍പ്പണത്തിന് തുടക്കം കുറിച്ച് മേല്‍ശാന്തി പള്ളിശേരി മനയ്ക്കൽ മധുസൂദനൻ നമ്പൂതിരി ആദ്യകാഴ്ചക്കുല സമര്‍പ്പിക്കുന്നു

ഗുരുവായൂർ
ഉത്രാടത്തിലെ കാഴ്ച ക്കുലസമർപ്പണത്തിന്‌ ഗുരുവായൂരിൽ വൻജനാവലി. രാവിലെ ശീവേലിക്ക് ശേഷം ആറരയോടെ കാഴ്ചക്കുല സമർപ്പണം ആരംഭിച്ചു. മേൽശാന്തി പള്ളിശേരി മനയ്ക്കൽ മധുസൂദനൻ നമ്പൂതിരി ആദ്യകാഴ്ചക്കുല സമർപ്പിച്ചു. 
തുടർന്ന്  ദേവസ്വം ചെയർമാൻ ഡോ. വി കെ  വിജയൻ, ഭരണസമിതി അംഗങ്ങളായ സി മനോജ്,  കെ പി വിശ്വനാഥൻ,  ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ കെ പി വിനയൻ എന്നിവർ കാഴ്ചക്കുല സമർപ്പിച്ചു. വിശ്വാസികൾക്ക്‌ ഇരിക്കാനും കാഴ്ചക്കുല വയ്‌ക്കാനും ദേവസ്വം പ്രത്യേക സൗകര്യം ഒരുക്കിയിരുന്നു. രാത്രി നടയടയ്ക്കുന്നതുവരെ വിശ്വാസികൾ കാഴ്ചക്കുല സമർപ്പിച്ചു.   
 തിരുവോണദിനമായ ഞായറാഴ്ച ക്ഷേത്രത്തിൽ  മൂന്നുനേരം പ്രഗത്ഭരുടെ മേളപ്രമാണത്തിൽ മൂന്നാനകളോടേയുള്ള കാഴ്‌ചശീവേലിയുണ്ടാകും. രാവിലെ  കൊമ്പൻ രാജശേഖരനും പകൽ കൊമ്പൻ ഇന്ദ്രസെന്നും രാത്രി ശീവേലിക്ക്  വലിയ വിഷ്ണുവും തിടമ്പേറ്റും. വിഭവസമൃദ്ധമായ തിരുവോണസദ്യയും ഒരുക്കിയിട്ടുണ്ട്‌. 15000 പേർക്കാണ്‌ ക്ഷേത്രം ഊട്ടുപുരയിൽ  ഓണസദ്യ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top