23 November Saturday

ഓണാവധി ആഘോഷിക്കാം 
സ്‌നേഹതീരത്ത്‌

വെബ് ഡെസ്‌ക്‌Updated: Sunday Sep 15, 2024

തളിക്കുളം സ്നേഹതീരം പാർക്ക്

തൃപ്രയാർ 
ഓണാഘോഷം കളറാക്കാൻ സ്നേഹതീരം ബീച്ച് ഒരുങ്ങി. തൃശൂരിൽ നിന്ന് 25 കിലോമീറ്റർ ദൂരത്ത്‌ തളിക്കുളത്താണ്‌ സ്‌നേഹതീരം. 
എല്ലാ സീസണിലും ആഭ്യന്തര വിനോദസഞ്ചാരികളുടെ ആകർഷണ കേന്ദ്രമാണ് ഇവിടം. ജില്ലയിലെ പ്രിയപ്പെട്ട പിക്‌നിക് സ്‌പോട്ടുകളുടെ പട്ടികയിൽ ഇപ്പോൾ സ്നേഹതീരമുണ്ട്‌.   കുട്ടികൾക്കായുള്ള പാർക്ക്  പ്രത്യേകതയാണ്.  നാമമാത്രമാണ്  പ്രവേശന നിരക്ക്‌.   അക്വേറിയം ശ്രദ്ധേയമാണ്. കുട്ടികൾക്ക് ആകർഷകമായ വൈവിധ്യമാർന്ന കടൽ സസ്യങ്ങളും ജന്തുജാലങ്ങളും പാർക്കിലുണ്ട്. സ്വപ്നതുല്യമായ പൂന്തോട്ടവും വളഞ്ഞുപുളഞ്ഞ വഴികളുമാണ് മുതിർന്നവരുടെ ശ്രദ്ധ ബീച്ചിലേക്ക് ആകർഷിക്കുന്നത്.  കടൽത്തീരത്ത് ധാരാളം ഫൈൻ -ഡൈനിങ്‌ ഓപ്ഷനുകൾ ഉണ്ട്.  കടൽത്തീരത്തിനടുത്തുള്ള ടൈൽ വിരിച്ച നടപ്പാത ജോഗർമാരെ ആകർഷിക്കുന്നു.2010-ൽ ടൂറിസം വകുപ്പ് ഈ ബീച്ചിനെ മികച്ച ബീച്ച് ടൂറിസം ഡെസ്റ്റിനേഷനായി തെരഞ്ഞെടുത്തു. ടൂറിസം വകുപ്പാണ്  ബീച്ച് പരിപാലിക്കുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top