23 December Monday

യെച്ചൂരിക്ക് തൃശൂരിന്റെ അന്ത്യാഞ്ജലി

വെബ് ഡെസ്‌ക്‌Updated: Sunday Sep 15, 2024

അന്തരിച്ച സി പി ഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അനുസ്‌മരണ യോഗത്തിൽ സി പി ഐ എം ജില്ലാ സെക്രട്ടറി എം എം വർഗീസ്‌ സംസാരിക്കുന്നു

തൃശൂർ
സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ അനുശോചിച്ച് സിപിഐ എം ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ നഗരത്തിൽ മൗനജാഥയും സർവകക്ഷി അനുശോചന യോഗവും നടത്തി. സംസ്ഥാന കമ്മിറ്റിയംഗം എം കെ കണ്ണൻ അധ്യക്ഷനായി. 
    ജില്ലാ സെക്രട്ടറി എം എം വർഗീസ്, മന്ത്രി കെ രാജൻ, കോൺഗ്രസ്‌ നേതാക്കളായ തേറമ്പിൽ രാമകൃഷ്ണൻ, ജോസ് വള്ളൂർ,  സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ്, കേരള കോൺഗ്രസ്‌ (എം) ജില്ലാ പ്രസിഡന്റ് ഉണ്ണികൃഷ്ണൻ ഈച്ചരത്ത്, അഡ്വ. രവികുമാർ ഉപ്പത്ത് (ബിജെപി ), സി ഒ മുഹമ്മദ് റഷീദ്  (മുസ്ലിം ലീഗ്), യൂജിൻ മൊറേലി (ആർജെഡി), 
ജനതാദൾ (എസ്‌) ജില്ലാ പ്രസിഡന്റ്‌ അഡ്വ. സി ടി ജോഫി, എ വി വല്ലഭൻ (എൻസിപി), കോൺഗ്രസ്‌ (എസ്‌) ജില്ലാ പ്രസിഡന്റ്‌ സി ആർ വത്സൻ, എം കെ തങ്കപ്പൻ (എംഎൽപിഐ റെഡ് ഫ്ലാഗ്) , ജോൺസൻ കാഞ്ഞിരത്തിങ്കൽ (കേരള കോൺഗ്രസ് ജോസഫ് ), പി ആർ എൻ നമ്പീശൻ (സിഎംപി ), ഗോപിനാഥൻ തെറ്റാട്ടിൽ ( ജനാധിപത്യ കേരള കോൺഗ്രസ്), ഷൈജു ബഷീർ കേരള കോൺഗ്രസ്‌ (ബി), കേരള കോൺഗ്രസ്‌ (സ്‌കറിയ), ജില്ലാ പ്രസിഡന്റ് പോൾ എം ചാക്കോ, സിപിഐ എം  ജില്ലാ സെക്രട്ടറിയറ്റംഗം പി കെ ഷാജൻ, ഏരിയ സെക്രട്ടറി കെ രവീന്ദ്രൻ എന്നിവർ സംസാരിച്ചു.
സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം ബേബി ജോൺ , ജില്ലാ സെക്രട്ടറിയറ്റംഗം യു പി  ജോസഫ്, ജില്ലാ കമ്മിറ്റിയംഗം സി രവീന്ദ്രനാഥ്, ഡിസിസി വൈസ് പ്രസിഡന്റ് ഐ പി പോൾ, വി എസ് സുനിൽകുമാർ എന്നിവർ പങ്കെടുത്തു . ജില്ലയിൽ ഏരിയ–- ലോക്കൽ തലങ്ങളിലും മൗന ജാഥയും സർവകക്ഷി അനുശോചന യോഗവും നടന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top