17 November Sunday

വ്യാജ വാർത്തകൾ മെഡിക്കൽ സർവീസസ്‌ കോർപറേഷനെ തകർക്കാൻ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 15, 2024

 തൃശൂർ

കേരള മെഡിക്കൽ സർവീസസ്‌ കോർപറേഷന് (കെഎംഎസ്‌സിഎൽ) എതിരെയുള്ള വ്യാജവാർത്തകൾക്കെതിരെ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ എപ്ലോയീസ് യൂണിയൻ (സിഐടിയു)  ജില്ലാ കമ്മിറ്റി പറഞ്ഞു. 2008-ൽ ആരംഭിച്ച കോർപറേഷൻ കേരളത്തിലെ ആരോഗ്യമേഖലയുടെ അവിഭാജ്യഘടകമാണ്. മരുന്ന് സംഭരണ-വിതരണം. ആശുപത്രി ഉപകരണങ്ങളും കാത്ത് ലാബ് ഡയാലിസിസ് സെന്റർ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യമൊരുക്കൽ, കാരുണ്യ ഫാർമസികൾ, അർബുദരോഗികൾക്ക് മരുന്ന ലഭ്യമാക്കുന്ന സീറോ പ്രോഫിറ്റ് കൗണ്ടർ തുടങ്ങിയ പ്രവർത്തനങ്ങൾ നടപ്പാക്കിയാണ് കെഎംഎസ്‌സിഎൽ മുന്നേറുന്നത്‌.
   ഇന്നുവരെ ജീവനക്കാരന്റെ പിഴവിനാൽ സ്ഥാപനത്തിനോ സർക്കാരിനോ പ്രശ്നങ്ങളുണ്ടായിട്ടില്ല. എന്നാൽ ചില മാധ്യമങ്ങൾ ഗൂഢലക്ഷ്യത്തോടെ കോർപറേഷനെതിരെ തുടർച്ചയായി വ്യാജ വാർത്തകൾ നൽകുകയാണ്.  ഇവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന്‌ യൂണിയൻ വാർത്താകുറിപ്പിൽ അറിയിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top