19 December Thursday

സിപിഐ എം യുദ്ധവിരുദ്ധ 
റാലി ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Tuesday Oct 15, 2024
തൃശൂർ
പലസ്തീനിലെ ഇസ്രയേൽ അധിനിവേശം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട്‌ സിപിഐ എം ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ചൊവ്വാഴ്‌ച യുദ്ധവിരുദ്ധ റാലി സംഘടിപ്പിക്കും. വൈകിട്ട്‌ നാലിന്‌ തെക്കേഗോപുര നടയിൽ നിന്ന്‌ റാലി തുടങ്ങും. 
   അഞ്ചിന്‌ തൃശൂർ ഇ എം എസ്‌ സ്‌ക്വയറിൽ പൊളിറ്റ്‌ബ്യൂറോ അംഗം എം എ ബേബി ഉദ്‌ഘാടനം ചെയ്യും. കേന്ദ്രകമ്മിറ്റി അംഗം കെ രാധാകൃഷ്‌ണൻ എംപി, സംസ്ഥാന സെക്രട്ടറിയറ്റംഗം പി കെ ബിജു എന്നിവർ പങ്കെടുക്കും. 
   പലസ്‌തീൻ ജനതയുടെ വംശഹത്യ ലക്ഷ്യമിട്ട് ഗാസയിൽ ഇസ്രയേൽ തുടങ്ങിയ ആക്രമണം ഒരു വർഷം പിന്നിട്ടു. 
   പൊരുതുന്ന പലസ്‌തീൻ ജനതയ്ക്ക്‌ പിന്തുണയേകിയാണ്‌ റാലി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top