22 December Sunday
അഞ്ചരലക്ഷം പേരെ അംഗങ്ങളാക്കും

ഡിവൈഎഫ്ഐ അംഗത്വ ക്യാമ്പയിൻ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Oct 15, 2024

ഡിവൈഎഫ്ഐ ജില്ലാ അംഗത്വ ക്യാമ്പയിൻ മണ്ണുത്തി മണിയൻ കിണർ ആദിവാസി ഊരിൽ ജില്ലാ സെക്രട്ടറി 
വി പി ശരത്ത് പ്രസാദ് ഉദ്‌ഘാടനം ചെയ്യുന്നു

വാണിയമ്പാറ
‘സോഷ്യലിസമാണ് ഭാവി, സമരമാണ് മാർഗം’ മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ  ജില്ലയിൽ അംഗത്വ ക്യാമ്പയിൻ ആരംഭിച്ചു. അഞ്ചരലക്ഷം പേരെ അംഗങ്ങളാക്കും. മണ്ണുത്തി ബ്ലോക്കിലെ മണിയൻ കിണർ ആദിവാസി ഊരിൽ ജില്ലാ സെക്രട്ടറി വി പി ശരത്ത് പ്രസാദ്  ഉദ്‌ഘാടനം ചെയ്‌തു. പ്രസിഡന്റ്‌ ആർ എൽ ശ്രീലാൽ അധ്യക്ഷനായി.  സംസ്ഥാന കമ്മിറ്റി അംഗം സുകന്യ ബൈജു, ബ്ലോക്ക് സെക്രട്ടറി മനു പുതിയാമഠം, പ്രസിഡന്റ്‌ നിബിൻ ശ്രീനിവാസൻ, ശിവപ്രസാദ് ലിബിൻ, ഊര് മൂപ്പൻ എം എ കുട്ടൻ, എകെഎസ് ജില്ലാ സെക്രട്ടറി എം എ കൃഷ്ണൻ എന്നിവർ സംസാരിച്ചു. ചൊവ്വാഴ്‌ച ബ്ലോക്കുകളിൽ  ഉദ്ഘാടനം നടക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top