23 December Monday

കോഫി ഹൗസ്‌ ജീവനക്കാരുടെ സമരത്തിന്‌ പിന്തുണയേറുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Oct 15, 2024

ഇന്ത്യൻ കോഫീഹൗസ്‌ എംപ്ലോയീസ്‌ യൂണിയൻ സിഐടിയു നേതൃത്വത്തിൽ കോഫീഹൗസ്‌ തൊഴിലാളികൾ 
വടക്കേസ്‌റ്റാൻഡിലെ കോഫീഹൗസിനുമുന്നിൽ നടത്തുന്ന അനിശ്ചിതകാല സത്യാഗ്രഹത്തിൽ നിന്ന്‌

തൃശൂർ
എംപ്ലോഇന്ത്യൻ കോഫി ഹൗസ് യീസ് യൂണിയൻ (സിഐടിയു) സംസ്ഥാന കമ്മിറ്റി നേതൃത്വത്തിൽ തൃശൂർ കോഫി ഹൗസിന്‌ മുന്നിൽ നടക്കുന്ന അനിശ്ചിതകാല സത്യഗ്രഹത്തിന്‌ വിവിധ വിഭാഗം തൊഴിലാളികളുടെ പിന്തുണ. ബിജെപി–- കോൺഗ്രസ്‌  കൂട്ടുകെട്ടിലുള്ള  ഇന്ത്യൻ കോഫീ ബോർഡ് വർക്കേഴ്‌സ്‌ കോ–-  ഓപ്പറേറ്റീവ്‌  സൊസൈറ്റി ഭരണസമിതിയുടെ തൊഴിലാളി വിരുദ്ധ നടപടികൾക്കെതിരായും സസ്‌പെൻഡ് ചെയ്ത തൊഴിലാളികളെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടുമാണ്‌ സമരം. വടക്കേ ബസ് സ്റ്റാൻഡ്‌ ദേവസ്വം ബിൽഡിങ്ങിലെ കോഫീ ഹൗസിനു മുന്നിൽ നടക്കുന്ന സത്യഗ്രഹം മൂന്നുദിവസം പിന്നിട്ടു. തിങ്കളാഴ്‌ച സിഐടിയു സംസ്ഥാന കമ്മിറ്റിയം​ഗം ആർ വി  ഇക്ബാൽ ഉദ്ഘാടനം ചെയ്തു. ആർ വി ഹരികുമാർ അധ്യക്ഷനായി. ആദ്യദിവസം സിഐടിയു ഏരിയ ട്രഷറർ പി എ ലെജുക്കുട്ടൻ ഉദ്ഘാടനം ചെയ്‌തു.  യൂണിയൻ ജില്ലാ പ്രസിഡന്റ് ആർ മനോജ് കുമാർ അധ്യക്ഷനായി. 
 സിഐടിയു കേന്ദ്ര വർക്കിങ്‌ കമ്മിറ്റി അംഗം പി കെ ഷാജൻ, യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി സി കെ രാജേഷ്,  ടി സുധാകരൻ,  എം ആർ രാജൻ,  എ ആർ കുമാരൻ,   എ ഡി ജയൻ,  കെ യു സുരേഷ്,  അനുരൂപ് രാജ്, യു സതീഷ് കുമാർ, പി ആർ വിൽസൺ, എ എം ജനാർദനൻ, എ എ  മോഹനൻ,  രവി പുഷ്പഗിരി, സി പി അജിത്കുമാർ, പി പ്രകാശൻ, കെ പ്രദീപ്, ദീപക് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top