22 December Sunday
റവന്യൂ ജില്ലാ സ്കൂൾ കായികമേള

നീന്തലില്‍ ഇരിങ്ങാലക്കുട കുതിക്കുന്നു

സ്വന്തം ലേഖികUpdated: Tuesday Oct 15, 2024

100 മീറ്റർ ബട്ടർ ഫ്ലൈ വിഭാഗത്തിൽ ഒന്നാം സ്ഥാനം സീനിയർ ബോയ്‌സ്‌ എം ശാശ്വത്‌, വിവേകോദയം എച്ച്‌എസ്‌എസ്‌, തൃശൂർ

തൃശൂർ
റവന്യൂ ജില്ലാ സ്കൂൾ കായിക മേള നീന്തൽ മത്സരം ഒന്നാം ദിനം പിന്നിട്ടപ്പോൾ 103 പോയിന്റുമായി ഇരിങ്ങാലക്കുട ഉപജില്ലയുടെ കുതിപ്പ്‌. സബ്ജൂനിയർ ആൺകുട്ടികൾ 21,  പെൺകുട്ടികൾ 19, ജൂനിയർ ആൺകുട്ടികൾ ഏഴ്‌, പെൺകുട്ടികൾ 25, സീനിയർ ആൺകുട്ടികൾ 16, പെൺകുട്ടികൾ 12 എന്നിങ്ങനെ പോയിന്റ് നേടി. 46 പോയിന്റോടെ തൃശൂർ ഈസ്റ്റാണ് രണ്ടാമത്. സബ്ജൂനിയർ ആൺകുട്ടികൾ അഞ്ചും, ജൂനിയർ ആൺകുട്ടികൾ ഏഴും, പെൺകുട്ടികൾ 24ഉം സീനിയർ ആൺകുട്ടികൾ പത്തും പോയിന്റ് നേടി. 38 പോയിന്റുമായി ചാലക്കുടി മൂന്നാം സ്ഥാനത്തുണ്ട്. സബ് ജൂനിയർ ആൺകുട്ടികൾ ആറും, പെൺകുട്ടികൾ ഏഴും, ജൂനിയർ പെൺകുട്ടികൾ പത്തും, സീനിയർ ആൺകുട്ടികൾ  രണ്ടും, പെൺകുട്ടികൾ 13ഉം പോയിന്റ് നേടി. വലപ്പാട്‌ (21), കൊടുങ്ങല്ലൂർ (20), തൃശൂർ വെസ്‌റ്റ്‌ (10), ചേർപ്പ്‌ (9), മാള (7) എന്നീ ഉപജില്ലകളാണ്‌ തൊട്ടുപിറകിൽ. 
 സ്കൂളുകളിൽ ഇരിങ്ങാലക്കുട അവിട്ടത്തൂർ എൽബിഎസ്എം എച്ച്എസ്എസ് സ്കൂൾ 22 പോയിന്റോടെ ഒന്നാം സ്ഥാനത്താണ്‌. മൂന്ന് സ്വർണവും ആറ് വെള്ളിയും എട്ട് വെങ്കലവും നേടി. നാല് സ്വർണവും ഒരു വെങ്കലവും നേടി വലപ്പാട് ചെന്ത്രാപ്പിന്നി എച്ച്എസ്എസ് (21) തൊട്ടുപിന്നിലുണ്ട്‌. 
നാല് സ്വർണം നേടിയ തൃശൂർ എച്ച്എഫ്എസ് ജിഎച്ച്എസാണ്‌ (20) മൂന്നാമത്‌. തൃശൂര്‍ അക്വാട്ടിക്‌സ്‌ കോംപ്ലക്‌സിൽ നടക്കുന്ന നീന്തല്‍ മത്സരം ചൊവ്വാഴ്‌ച സമാപിക്കും. 17 ഇനങ്ങളിലാണ് മത്സരം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top