22 December Sunday

അടച്ചിട്ട വീട്ടിൽനിന്ന്‌ 15 പവൻ സ്വർണം മോഷ്‌ടിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Nov 15, 2024
വടക്കാഞ്ചേരി
എങ്കക്കാട് അടച്ചിട്ട വീട് കുത്തിതുറന്ന് 15 പവൻ സ്വർണാഭരണം മോഷ്‌ടിച്ചു. വടക്കാഞ്ചേരി–- - വാഴാനി റോഡിൽ എങ്കക്കാട് കളത്തിൽപറമ്പിൽ കുഞ്ഞാന്റെ അടച്ചിട്ട വീട്ടിൽ നിന്നാണ് സ്വർണവും  2 എൽഇഡി ടിവികൾ, 2 ലാപ്ടോപ്പുകൾ എന്നിവ മോഷണം പോയത്.   ബാത്റൂമിലെ പിച്ചള ഫിറ്റിങ്ങുകളും കളവ് പോയിട്ടുണ്ട്.
വ്യാഴം രാവിലെ വീട്ട് പറമ്പിൽ പുല്ല് വെട്ടാനെത്തിയ തൊഴിലാളികളാണ് വീട് തുറന്നുകിടക്കുന്നത് കണ്ട്  വീട്ടുടമസ്ഥനെ അറിയിച്ചത്.  എല്ലാ മുറികളിലെയും അലമാരകൾ കുത്തിത്തുറന്ന് വാരിവലിച്ചിട്ട നിലയിലാണ്.
വിരലടയാള വിദഗ്ധരും, ഡോഗ് സ്ക്വാഡും വീട്ടിലെത്തി പരിശോധന നടത്തി വടക്കാഞ്ചേരി പൊലീസ് ഇൻസ്പെക്ടർ റെജിൻ എം തോമസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അനേഷണം തുടങ്ങി  ഭാര്യ മരിച്ച ശേഷം വീട്ടുടമയായ കുഞ്ഞാനും മക്കളും മലപ്പുറത്താണ് താമസിക്കുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top