17 December Tuesday

കാട്ടാനയിറങ്ങി 
വീട്ടുമതിൽ തകർത്തു

വെബ് ഡെസ്‌ക്‌Updated: Friday Nov 15, 2024
മണ്ണുത്തി
കട്ടിലപ്പൂവം മേഖലയിൽ  അർധരാത്രിയോടെ കാട്ടാന ഇറങ്ങി വീടിന്റെ ഗേറ്റ് ഇടിച്ചു തകർത്തു. ബുധൻ രാത്രി 11.30 ഓടെ വാരികുളം ഭാഗത്ത് നിന്ന് ഇറങ്ങി വന്ന കാട്ടാന പുലർച്ചെ മൂന്നോടെയാണ് കട്ടിലപ്പൂവം പോസ്റ്റ് ഓഫീസിനോട് ചേർന്നുള്ള തൈക്കാട്ടുമുളയിൽ രാജുവിന്റെ വീടിന് മുന്നിലെ ഗേറ്റ് ഇടിച്ചു തകർത്തത്. സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കാട്ടാന ഇറങ്ങിയ വിവരം നാട്ടുകാർ അറിയുന്നത്. കാട്ടാന പ്രദേശം വിട്ട് പോയിട്ടില്ലെന്നും ആ വഴി പോകുന്നവർ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top