18 December Wednesday

ശിശുദിനത്തിൽ കത്തയച്ച് കുരുന്നുകൾ

വെബ് ഡെസ്‌ക്‌Updated: Friday Nov 15, 2024

ഇന്ത്യയെ കണ്ടെത്തൽ എന്ന പേരിൽ നടന്ന ശിശുദിനാഘോഷത്തിൽ വിദ്യാർഥികൾ കത്തുകൾ അയക്കുന്നു

വലപ്പാട്
കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധർമേന്ദ്രപ്രധാന് കത്തയച്ച് കുരുന്നുകൾ. അറിവിന്റെ ലോകത്ത് നിന്നും ചരിത്ര, ശാസ്ത്ര സത്യങ്ങൾ തമസ്കരിക്കരുതെന്നും ശാസ്ത്ര ബോധവും ചരിത്രബോധവും വളർന്ന ഇന്ത്യയാണ് ചാച്ചാ നെഹ്രുവിന്റെ സ്വപ്നമെന്നും ചൂണ്ടിക്കാട്ടിയാണ് കുട്ടികൾ കത്ത് അയച്ചത്. 
വലപ്പാട് ജി ഡി എം എൽപി സ്കൂളിൽ ഇന്ത്യയെ കണ്ടെത്തൽ  എന്ന പേരിൽ നടന്ന ശിശുദിനാഘോഷത്തിലാണ് കുട്ടികൾ കത്തുകൾ തയ്യാറാക്കി വലപ്പാട് ബീച്ച് പോസ്റ്റോഫീസിലേക്ക് റാലിയായെത്തി   അയച്ചത്.  സ്കൂൾ ചെയർമാൻ ശ്രീബാല ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ഷാനുജ അധ്യക്ഷയായി. പ്രധാനാധ്യാപകൻ സി കെ ബിജോയ് , ആർ ആർ സുബ്രഹ്മണ്യൻ, മനീഷ ജിജിൽ, എം എ ശ്രീദേവി, പാർവതി ദിലീപ് എന്നിവർ സംസാരിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top