19 December Thursday

റെയിൽവെ സ്റ്റേഷനിൽ നിന്ന് 
10 കിലോ കഞ്ചാവ് പിടികൂടി

വെബ് ഡെസ്‌ക്‌Updated: Friday Nov 15, 2024

തൃശൂർ റെയിൽവെ സ്റ്റേഷനിൽ നിന്ന് പിടികൂടിയ കഞ്ചാവ്

തൃശൂർ
റെയിൽവെ സ്റ്റേഷനിൽ 10 കിലോ കഞ്ചാവ് പിടികൂടി. വ്യാഴാഴ്ച പകൽ  റെയിൽവേ പൊലീസ്  പ്ലാറ്റ്ഫോമുകളിൽ   പരിശോധന നടത്തുന്നതിനിടെയാണ് മൂന്നാമത്തെ പ്ലാറ്റ്ഫോമിന് സമീപത്തെ എസ്കലേറ്ററിനടുത്ത്  ഉപേക്ഷിച്ച നിലയിൽ രണ്ട് ബാഗുകൾ കണ്ടെത്തിയത്. 
ബാഗ് തുറന്നു പരിശോധിച്ചപ്പോഴാണ് 8 പൊതികളിലാക്കിയ നിലയിൽ 9.905 കിലോഗ്രാം  കഞ്ചാവ് കണ്ടെത്തിയത്. സംഭവത്തിൽ റെയിൽവേ സ്റ്റേഷനിലെ സിസി ടിവി ദൃശ്യങ്ങൾ ഉൾപ്പെടെ കേന്ദ്രീകരിച്ച് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു. 
റെയിൽവേ പോലീസ് എസ്എച്ച്ഒ  കെ ഒ തോമസ്, എസ് ഐ മാരായ മനോജ്, ജയകുമാർ, സിപിഒ മാരായ  അനൂപ്, സുഖിൽ, ആർപിഎഫ് എഎസ്ഐമാരായ പ്രദീപ് കുമാർ,  തോമസ്, എച്ച്സിമാരായ  പ്രദീപ്, അജീഷ് എന്നിവരാണ് കഞ്ചാവ് പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top