22 December Sunday

വാക്കത്തോൺ സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Nov 15, 2024

ലോക പ്രമേഹദിനത്തോടനുബന്ധിച്ച് തേക്കേ ഗോപുരനടയിൽ വാക്കത്തോൺ ടോണി ഏനോക്കാരൻ ഫ്ലാഗ് ഓഫ് ചെയ്യുന്നു

തൃശൂർ
ലയൺസ് ക്ലബ്ബുകളും ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും തൃശൂർ ഡയബറ്റിസ് ക്ലബ്ബും ചേർന്ന്‌ ലോക പ്രമേഹദിനത്തോടനുബന്ധിച്ച്  തേക്കേ ഗോപുരനടയിൽ വാക്കത്തേൺ നടത്തി. ലയൺസ് ഡിസ്ട്രിക്ട് ഗവർണർ ജെയിംസ് വളപ്പില ഉദ്‌ഘാടനം ചെയ്‌തു. ലയൺസ് ക്ലബ്‌ മൾട്ടിപ്പിൾ കൗൺസിൽ ചെയർപേഴ്സൺ ടോണി ഏനോക്കാരൻ ഫ്ലാഗ് ഓഫ് നടത്തി. ബിജു പൊറത്തൂർ അധ്യക്ഷനായി. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രസിഡന്റ്‌  ജോസഫ് ജോർജ്,  സുരേഷ് കെ വാര്യർ,  ഇ ഡി ദീപക്, എം ഡി ഇഗ്നേഷ്യസ്, നന്ദകുമാർ കൊട്ടാരത്ത്, ഡോ. എഡ്വിൻ ജെ ജോർജ്‌ എന്നിവർ സംസാരിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top