16 December Monday

ഭിന്നശേഷി യുവതിക്ക്‌ നേരെ 
ചുറ്റിക കൊണ്ട് ആക്രമണം

വെബ് ഡെസ്‌ക്‌Updated: Sunday Dec 15, 2024
പുതുക്കാട്
വഴിയരികിൽ ലോട്ടറി വിൽപ്പന നടത്തുന്ന ഭിന്നശേഷി യുവതിക്കു നേരെ ചുറ്റിക കൊണ്ട് ആക്രമണം. ഉഴിഞ്ഞാൽ പാലത്തിന് സമീപം ശനിയാഴ്ച പകലായിരുന്നു സംഭവം. ചാലക്കുടി മേലൂർ നമ്പ്യാര് വീട്ടിൽ  അമ്പിളി (32) ക്കാണ് പരിക്കേറ്റത്. തലയ്ക്കടിയേറ്റ യുവതി പുതുക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി. പുതുക്കാട് ലോഡ്ജ് നടത്തുന്ന സ്ത്രീയാണ് ഇവരെ ആക്രമിച്ചതെന്ന്‌ പറയുന്നു. മുച്ചക്ര വാഹനത്തിലെത്തിയ സ്ത്രീ അമ്പിളിയുടെ മുഖത്ത് ചെളി തേച്ച ശേഷം കൈയിൽ കരുതിയ ചുറ്റിക കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. അമ്പിളിയുടെ മുച്ചക്ര വാഹനവും, സമീപത്തെ പഴവിൽപ്പന കടയും ഇവർ അടിച്ചുതകർത്തു. നാട്ടുകാരാണ് അമ്പിളിയെ രക്ഷപ്പെടുത്തിയത്. സംഭവത്തിൽ പുതുക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു. ആക്രമിച്ച സ്ത്രീക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായി പൊലീസ് പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top