തൃശൂർ
തൃശൂർ ടൗൺഹാളിൽ നടന്ന വനിതാ കമീഷൻ അദാലത്തിൽ കൂടുതലെത്തിയത് പ്രായമായ സ്ത്രീകളുടെ പരാതികൾ. സ്വത്ത് തട്ടിയെടുത്തശേഷം പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കുന്നില്ലെന്നാണ് പരാതികളിലധികവും. കുടുംബപ്രശ്നങ്ങളും പരിഗണിച്ചു.
കമീഷൻ അംഗം അഡ്വ. ഇന്ദിര രവീന്ദ്രന്റെ നേതൃത്വത്തിൽ നടന്ന അദാലത്തിൽ 52 കേസുകളാണ് പരിഗണിച്ചത്. 18 പരാതികൾ തീർപ്പാക്കി. നാലെണ്ണം പൊലീസ് റിപ്പോർട്ടിനയച്ചു. ബാക്കിയുള്ളവ അടുത്ത അദാലത്തിൽ പരിഗണിക്കും. അഡ്വ. സജിത അനിൽ, അഡ്വ. ഇ കെ വിനോദ്, കൗൺസിലർ മാലാ രമണൻ എന്നിവരും പരാതികേട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..