26 December Thursday

നാഷണൽ ലോക് അദാലത്ത്

വെബ് ഡെസ്‌ക്‌Updated: Wednesday Oct 16, 2024
തൃശൂർ
കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയും ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയും നടത്തുന്ന നാഷണൽ ലോക് അദാലത്ത്  നവംബർ ഒമ്പതിന്. ജില്ലാ കോടതി, എംഎസിടി, സബ് കോടതി, മുൻസിഫ് കോടതി,  കുടുംബ കോടതി എന്നിവിടങ്ങളിൽ നിലവിലുള്ള കേസുകളും കോടതിയിൽ എത്താത്ത തർക്കങ്ങളും, പരാതികളും  അദാലത്തിൽ പരിഗണിക്കും.  25നകം  ജില്ലാ നിയമ സേവന അതോറിറ്റിയെയും താലൂക്ക് കമ്മിറ്റികളെയും സമീപിക്കാം.  ചെക്ക് കേസുകൾ,   ധനകാര്യസ്ഥാപനങ്ങളിലെ വായ്‌പ തിരിച്ചുപിടിക്കൽ,  തൊഴിൽ തർക്കം, കോമ്പൗണ്ടബിൾ ക്രിമിനൽ കേസുകൾ  എന്നിവയാണ് പരിഗണിക്കുന്നത് . കൂടുതൽ വിവരങ്ങൾക്ക്‌ നിയമ സേവന അതോറിറ്റി തൃശൂർ ജില്ലാ ഓഫീസുമായോ താലൂക്ക്   ലീഗൽ സർവീസസ് കമ്മിറ്റികളുമായോ ബന്ധപ്പെടണം. ഫോൺ  : 04872363770, 04872363323, 04884295301.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top