30 October Wednesday

തൃപ്രയാർ നാടകവിരുന്ന് 
നവംബർ 4 മുതൽ 14 വരെ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 16, 2024
തൃപ്രയാർ
 തൃപ്രയാർ നാടകവിരുന്ന് നവംബർ 4 മുതൽ 14 വരെ തൃപ്രയാർ പ്രിയദർശിനി ഓഡിറ്റോറിയത്തിൽ അരങ്ങേറും.ഈ വർഷത്തെ 11 പുതിയ നാടകങ്ങളാണ് നാടകവിരുന്നിൽ അരങ്ങേറുന്നത്. ആദ്യ ദിവസമായ നവംബർ നാലിന് തിരുവനന്തപുരം സംസ്കൃതിയുടെ ‘നാളത്തെ കേരള', അഞ്ചിന് ചിറയിൻകീഴ് അനുഗ്രഹയുടെ 'ചിത്തിര', ആറിന് അമ്പലപ്പുഴ അക്ഷരജ്വാലയുടെ ‘അനന്തരം', ഏഴിന് തിരുവനന്തപുരം നവോദയയുടെ ‘കലുങ്ക് ', എട്ടിന് കൊച്ചിൻ ചന്ദ്രകാന്തയുടെ ‘ഉത്തമന്റെ സങ്കീർത്തനം’, 9ന് കോഴിക്കോട് രംഗഭാഷയുടെ 'മിഠായിത്തെരുവ് ', പത്തിന് തിരുവനന്തപുരം സംഘകേളിയുടെ ‘ലക്ഷ്മണരേഖ', 11ന് വള്ളുവനാട് ബ്രഹ്മയുടെ ‘വാഴ്‌വെമായം' 12ന് ആലപ്പുഴ സൂര്യകാന്തിയുടെ ‘കല്യാണം' 13ന് കോഴിക്കോട് സങ്കീർത്തനയുടെ ‘വെളിച്ചം' , സമാപന ദിവസമായ നവംബർ 14ന് ചങ്ങനാശേരി അണിയറയുടെ ‘ഡ്രാക്കുള’ എന്നീ നാടകങ്ങളാണ് അരങ്ങേറുന്നത്. 
എല്ലാദിവസവും വൈകിട്ട് ഏഴിനാണ് നാടകാവതരണം. പ്രവേശന പാസ് കാണികൾക്ക് തൃപ്രയാർ ഷക്കീല ടൂറിസ്റ്റ് ഹോമിലെ നാടകവിരുന്ന് സംഘാടക സമിതി ഓഫീസിൽ നിന്നും ലഭിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top