05 November Tuesday

കുറ്റവാളികളെ കുരുക്കാൻ ഹൈടെക്‌ കാമറ റെഡി

സ്വന്തം ലേഖകൻUpdated: Wednesday Oct 16, 2024

തൃശൂർ സിറ്റി പൊലീസിന്റെ സിസിടിവി കാമറ സർവെയ്‌ലൻസ്‌ സ്‌റ്റോറേജ്‌ ഡാറ്റാ സെന്റർ

തൃശൂർ
നഗരത്തിലെ ജനങ്ങളുടെ  സുരക്ഷ വർധിപ്പിക്കാനും കുറ്റവാളികളെ കുരുക്കാനും  തൃശൂർ  സിറ്റി പൊലീസിന്റെ കീഴിൽ  അത്യാധുനിക സിസിടിവി കാമറ സർവെയ്‌ലൻസ്‌ സ്‌റ്റോറേജ്‌   ഡാറ്റാ സെന്റർ തുറക്കുന്നു. പി ബാലചന്ദ്രൻ എംഎൽഎയുടെ പ്രത്യേക വികസനഫണ്ടിൽ നിന്ന്‌ 25 ലക്ഷം ഉപയോഗിച്ച്‌ തൃശൂർ സിറ്റി പൊലീസ്‌ കൺട്രോൾ റൂം  പരിസരത്താണ്‌ ഡാറ്റാ സെന്ററും അനുബന്ധ ഉപകരണങ്ങളും സ്ഥാപിച്ചത്‌. സെന്ററിന്റെ ഉദ്‌ഘാടനം ബുധൻ പകൽ 11ന്‌ എംഎൽഎ നിർവഹിക്കും. മേയർ എം കെ വർഗീസ്‌ അധ്യക്ഷനാവും. തൃശൂർ നഗരത്തിൽ സിറ്റി പൊലീസ്‌ കോർപറേഷൻ, എംപി ഫണ്ട്‌,   സൗത്ത്‌ ഇന്ത്യൻ ബാങ്ക്‌, കാനറാ  ബാങ്ക്‌,  കെഎസ്‌എഫ്‌ഇ, സ്വർണ വ്യാപാരികൾ എന്നിവരുമായി സഹകരിച്ച്‌ 300 കാമറകൾ സ്ഥാപിച്ചിട്ടുണ്ട്‌. ഇവ 24 മണിക്കൂറും നിരീക്ഷിക്കാൻ സംവിധാനവുമുണ്ട്‌.  സ്‌റ്റോറേജ്‌   ഡാറ്റാ സെന്റർ തുറക്കുന്നതോടെ കൂടുതൽ കാമകൾ സ്ഥാപിക്കാം. ശേഖരിക്കുന്ന ഡാറ്റകൾ കൂടുതൽ ദിവസം സൂക്ഷിക്കാം.  
     ഹൈവേ കേന്ദ്രീകരിച്ച്‌ നടക്കുന്ന കുറ്റകൃത്യങ്ങൾ തടയുന്നതിനായി    ജില്ലാ അതിർത്തിയായ വാണിയമ്പാറ മുതൽ പാലിയേക്കര ടോൾ പ്ലാസ വരെ 29  നൂതന സിസിടിവി കാമറകളും സ്ഥാപിക്കുന്നുണ്ട്‌.  ഇവയേയും  കൺട്രോൾ റൂമുമായി ബന്ധിപ്പിക്കും. റോഡ്‌ സേഫ്‌റ്റി അതോറിറ്റിയുടെ 1.82 കോടി ഉപയോഗിച്ചാണ്‌  കാമറ സ്ഥാപിക്കുന്നത്‌. മന്ത്രി കെ രാജൻ പ്രത്യേക താൽപ്പര്യമെടുത്ത്‌  സുരക്ഷിത ഇടനാഴി പദ്ധതിയിൽ   ഉൾപ്പെടുത്തിയാണ്‌  നടപ്പാക്കുന്നത്‌.  സിറ്റി കമീഷണർ ആർ ഇളങ്കോവിനാണ്‌ നടത്തിപ്പ്‌ ചുമതല.  കാമറകൾ സ്ഥാപിച്ചതോടെ കവർച്ച,  മാലപൊട്ടിക്കൽ ഉൾപ്പെടെ നഗരത്തിൽ കുറ്റകൃത്യങ്ങൾ ഗണ്യമായി കുറഞ്ഞതായാണ്‌ കണക്ക്‌.  മറ്റു ജില്ലകളിലെ  കവർച്ചക്കുശേഷം    നഗരത്തിലൂടെ കടന്നുപോയ കുറ്റവാളികളെ അതിവേഗം കണ്ടെത്താനും  സാധിക്കുന്നുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top