22 December Sunday
സ്കൂളുകളില്‍ അവിട്ടത്തൂര്‍ ബിഎസ്എംഎച്ച്എസ്എസ്

നീന്തലില്‍ ഇരിങ്ങാലക്കുട ചാമ്പ്യൻമാർ

സ്വന്തം ലേഖികUpdated: Wednesday Oct 16, 2024

റവന്യു ജില്ലാ സ്‌കൂൾ നീന്തൽ മത്സരത്തിൽ ഒവറോൾ ചാമ്പ്യൻമാരായ ഇരിങ്ങാലക്കുട ഉപജില്ല ടീം

തൃശൂർ
റവന്യൂ ജില്ലാ സ്കൂൾ കായികമേള നീന്തൽ മത്സരത്തിൽ 190 പോയിന്റുമായി ഇരിങ്ങാലക്കുട ഉപജില്ല ചാമ്പ്യന്മാരായി. സബ്ജൂനിയർ ആൺകുട്ടികൾ –-36, പെൺകുട്ടികൾ –- 27, ജൂനിയർ ആൺകുട്ടികൾ –-21, പെൺകുട്ടികൾ –- 51,  സീനിയർ ആൺകുട്ടികൾ–- 29, പെൺകുട്ടികൾ–- 26 എന്നിങ്ങനെ പോയിന്റ് നേടിയാണ്‌ വിജയം.  77 പോയിന്റോടെ തൃശൂർ ഈസ്റ്റാണ് രണ്ടാമത്. സബ്ജൂനിയർ ആൺകുട്ടികൾ ആറ്, പെൺകുട്ടികൾ10, ജൂനിയർ ആൺകുട്ടികൾ ഒമ്പത്, പെൺകുട്ടികൾ 42,  സീനിയർ ആൺകുട്ടികൾ 10 എന്നിങ്ങനെ പോയിന്റ് നേടി. 63 പോയിന്റോടെ ചാലക്കുടിയാണ് മൂന്നാമത്.  
സ്കൂളുകളിൽ 51 പോയിന്റുമായി അവിട്ടത്തൂർ ബിഎസ്എംഎച്ച്എസ്എസ്സാണ്‌ മുന്നിൽ. മൂന്ന് സ്വർണവും ഏഴ് വെള്ളിയും 15 വെങ്കലവുമായാണ് സ്കൂളിന്റെ നേട്ടം.   39 പോയിന്റുമായി ചെന്ത്രാപ്പിന്നി എച്ച്എസ്എസാണ് രണ്ടാമതായി. 25പോയിന്റോടെ തൃശൂർ എഫ്സിജിഎച്ച്എസാണ് മൂന്നാമത്.
ചാമ്പ്യന്മാർ ഇവർ: സബ്ജൂനിയർ ആൺ  –- വി ഷിപിൻ (കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ), പെൺ  – പാർവതി നിതേഷ് ( ചെന്ത്രാപ്പിന്നി എച്ച്എസ്എസ്), ജൂനിയർ ആൺ  –- എം ആദർശ് (തൃശൂർ സായി), അന്റോണിയോ പ്ലേറ്റോ (കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ) പെൺ – ചിന്മയി ഷിബിൽ (തൃശൂർ എച്ച്എഫ്സിജിഎച്ച്എസ്), സീനിയർ ആൺ  –- കെ എം മഹേശ്വർ (കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ),  എസ് എൻ അഖിൽ (തൃശൂർ സായി),  പെൺ – എൻ ആർ അനാമിക (ഇരിങ്ങാലക്കുട ജിഎംബിഎച്ച്എസ്എസ്). 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top