22 December Sunday

വാർത്തക്കെതിരെ 
നിയമ നടപടി സ്വീകരിക്കും

വെബ് ഡെസ്‌ക്‌Updated: Saturday Nov 16, 2024
തൃശൂർ
കൈരളി അഗ്രികൾച്ചർ മൾട്ടി സ്‌റ്റേറ്റ്‌ കോ ഓപ്പറേറ്റീവ്‌  സൊസൈറ്റിക്കെതിരെയുള്ള വസ്‌തുതാ വിരുദ്ധമായ വാർത്തകൾ പിൻവലിച്ച്‌ യഥാർഥ വാർത്ത നൽകിയില്ലെങ്കിൽ നിയമ നടപടികൾ സ്വീകരിക്കുമെന്ന്‌ സൊസൈറ്റി ചെയർമാൻ കെ വി അശോകൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കേരളത്തിലും തമിഴ്‌നാട്ടിലും പ്രവർത്തന പരിധിയുള്ള  സൊസൈറ്റിയെ തകർക്കുന്നതിന്‌ വേണ്ടി ചെയർമാനെതിരെ ഒരു ചാനലിനെ കൂട്ടുപിടിച്ച്‌ ചിലർ വസ്‌തുതാ വിരുദ്ധമായ വാർത്തകൾ പ്രചരിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. സൊസൈറ്റി ഡിജിഎം മഹേഷ്‌, എച്ച്‌ ആർ മാനേജർ പ്രിയദർശിനി, ഡയറക്ടർമാരായ ജെസ്‌ലിൻ  ജെയിംസ്‌, നിഷ രാജു എന്നിവരും പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top