27 December Friday

ആര്‍മി റിക്രൂട്ട്‌മെന്റ് റാലി 
ഫെബ്രുവരിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Nov 16, 2024
തൃശൂർ
ആർമി റിക്രൂട്ട്‌മെന്റ് റാലി ഫെബ്രുവരി ഒന്നു മുതൽ ഏഴ്‌ വരെ തൃശൂർ മുനിസിപ്പൽ കോർപറേഷൻ സ്റ്റേഡിയം, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ ഇൻഡോർ സ്റ്റേഡിയം എന്നിവിടങ്ങളിൽ നടക്കും. റാലി  നടത്തുന്നതിനുള്ള  സൗകര്യങ്ങളൊരുക്കുന്നതുമായി ബന്ധപ്പെട്ട യോഗം കലക്ടർ അർജുൻ പാണ്ഡ്യന്റെ നേതൃത്വത്തിൽ ചേർന്നു. 
പാലക്കാട്, മലപ്പുറം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്‌ എന്നീ ജില്ലകളിലെയും മാഹി, ലക്ഷദ്വീപ് എന്നീ കേന്ദ്ര ഭരണപ്രദേശങ്ങളിലേയും ഏകദേശം 3500 ഉദ്യോഗാർഥികളാണ് റാലിയിൽ പങ്കെടുക്കുക. റാലിയുടെ സുഗമമായ നടത്തിപ്പിന്  സൗകര്യങ്ങൾ ഒരുക്കാൻ കലക്ടർ നിർദേശം നൽകി. റാലി കലക്ടർ ഫ്ലാഗ് ഓഫ് ചെയ്യും. 
എആർഒ ഡയറക്ടർ കേണൽ രംഗനാഥ്,  സബ് കലക്ടർ അഖിൽ വി മേനോൻ,  എഡിഎം ടി മുരളി, എസിപി സലീഷ് എൻ എസ്, ജില്ലാ സൈനിക ക്ഷേമ ഓഫീസർ ടി സുരേഷ് കുമാർ തുങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top