19 December Thursday

പഴുവിൽ സഹകരണ ബാങ്ക് ശതാബ്ദിയാഘോഷം നാളെ

വെബ് ഡെസ്‌ക്‌Updated: Saturday Nov 16, 2024
ചേർപ്പ്
 പഴുവിൽ സഹകരണ ബാങ്കിന്റെ 100–--ാം വാർഷികാഘോഷം ഞായറാഴ്ച നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 
പകൽ രണ്ടിന് പഴുവിൽ ജേപീസ് സംഗമം ഹാളിൽ മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യും. മന്ത്രി ആർ ബിന്ദു വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്യും. സി സി മുകുന്ദൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ വി എസ് പ്രിൻസ്, മുൻ മന്ത്രിമാരായ കെ പി രാജേന്ദ്രൻ, വി എസ് സുനിൽകുമാർ, മുൻ എംഎൽഎ ഗീത ഗോപി, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ കെ കെ ശശിധരൻ, ചാഴൂർ  പഞ്ചായത്ത് പ്രസിഡന്റ്‌ കെ എസ് മോഹൻദാസ് എന്നിവർ പങ്കെടുക്കും. 
ബാങ്ക് പ്രസിഡന്റ്‌  ഉല്ലാസ്സ് കണ്ണോളി, വൈസ് പ്രസിഡന്റ്‌ കെ വി മോഹൻദാസ്, സെക്രട്ടറി കെ കെ സജിത എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top