22 December Sunday

ഹൈക്കോടതി മാർഗരേഖ അപ്രായോഗികം: എലിഫന്റ് വെൽഫെയർ ട്രസ്റ്റ്

വെബ് ഡെസ്‌ക്‌Updated: Saturday Nov 16, 2024
തൃശൂർ
ആന എഴുന്നള്ളിപ്പിന്‌ ഹൈക്കോടതി പുറപ്പെടുവിച്ച പുതിയ മാർഗ നിർദേശങ്ങളിൽ പലതും അപ്രായോഗികമാണെന്ന്‌  എലിഫന്റ് വെൽഫെയർ ട്രസ്റ്റ് ഓഫ് ഇന്ത്യ. കേരളത്തിലെ ആചാരാനുഷ്‌ഠാനങ്ങളുടെ  ഭാഗമായി നൂറ്റാണ്ടുകളായി നടക്കുന്ന ഉത്സവങ്ങൾ, പൂരം,  നേർച്ച, പെരുന്നാൾ ആഘോഷങ്ങളുടെ അവിഭാജ്യ ഘടകമായ ആന എഴുന്നള്ളിപ്പുകൾക്ക്‌ അന്ത്യംകുറിക്കുന്നതാവും ഉത്തരവ്‌.  അപ്രായോഗിക മാർഗ നിർദേശങ്ങൾ ഒഴിവാക്കണമെന്ന് കോടതിയോടും കേന്ദ്ര-–-സംസ്ഥാന സർക്കാരുകളോടും   എലിഫന്റ് വെൽഫെയർ ട്രസ്റ്റ്  യോഗം   ആവശ്യപ്പെട്ടു. 
 കേരളത്തിൽ അവശേഷിക്കുന്ന  382 ൽ താഴെ മാത്രമുള്ള നാട്ടാനകളെ  സംരക്ഷിക്കണം.   ആനകളുടെ സംരക്ഷണവും സുരക്ഷയും പറഞ്ഞ് അപ്രായോഗിക നിർദേശങ്ങളാണ്‌ കോടതി  മുന്നോട്ടു വച്ചിട്ടുള്ളത്‌.  ലോകപ്രസിദ്ധമായ തൃശൂർ പൂരം അടക്കം പതിനായിരക്കണക്കിന് ഉത്സവങ്ങളും  നേർച്ച, പെരുന്നാൾ ആഘോഷങ്ങളും  ഇല്ലതാവും. ഉത്സവങ്ങളുമായി ബന്ധപ്പെട്ട സംഘടനാ ഭാരവാഹികൾ,  കേന്ദ്ര –-സംസ്ഥാന സർക്കാർ, കോടതി എന്നിവർ വിശദമായി   ചർച്ച ചെയത് പ്രായോഗിക സമീപനവും  സംരക്ഷണവും നടപ്പാക്കണം.  
 തൃശൂരിൽ ചേർന്ന   യോഗത്തിൽ  ചെയർമാൻ കെ പി മനോജ് കുമാർ അധ്യക്ഷനായി.   ട്രസ്റ്റ് സെക്രട്ടറി പി ശശികുമാർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top