പഴയന്നൂർ
അന്നപൂർണേശ്വരി ക്ഷേത്രത്തിലെ പള്ളിപ്പുറത്തപ്പനും ഭഗവതിക്കും നടന്ന നിറമാല ഉത്സവാഘോഷമായി. അഞ്ച് ആനകളുടെ എഴുന്നള്ളിപ്പിൽ പഴയന്നൂർ ശ്രീരാമൻ തിടമ്പേന്തി.
പുലർച്ചെ മൂന്നിന് പള്ളിയുണർത്തൽ, ക്ഷേത്രം പാട്ടുകൊട്ടിലിൽ ഭജന, ആറിന് സോപാനസംഗീതം, എട്ടിന് ശീവേലി എഴുന്നള്ളിപ്പ്, ചേരാനെല്ലൂർ ശങ്കരൻകുട്ടി മാരാർ പ്രാമാണികനായി പഞ്ചാരിമേളം, പന്തീരടിപൂജ, 10.45ന് പ്രസാദ ഊട്ട്, 11ന് നവ്യ വിനോദ് അവതരിപ്പിച്ച ഓട്ടൻതുള്ളൽ എന്നിവ നടന്നു.
പകൽ മൂന്നിന് നടന്ന കാഴ്ചശീവേലിക്ക് ചോറ്റാനിക്കര നന്ദപ്പൻമാരാർ പഞ്ചവാദ്യത്തിന് പ്രാമാണികനായി. വൈകിട്ട് 5.30ന് വിളക്കുവപ്പ്, 6ന് നാഗസ്വരം, 6.15ന് പൈങ്കുളം നാരായണ ചാക്യാർ അവതരിപ്പിച്ച ചാക്യാർകൂത്ത്, 7.30-ന് ബംഗളൂരു നായർ സിസ്റ്റേഴ്‌സ് അവതരിപ്പിച്ച ഭരത നൃത്താർപ്പണം എന്നിവയും അരങ്ങേറി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..