22 December Sunday

ജില്ലാതല സഹകരണ വാരാഘോഷം

വെബ് ഡെസ്‌ക്‌Updated: Saturday Nov 16, 2024

ജില്ലാതല സഹകരണ വാരാഘോഷം തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ കെ സി പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

നാട്ടിക
സഹകരണ വാരാഘോഷം ജില്ലാതല ഉദ്‌ഘാടനം  തൃപ്രയാർ ടി എസ് ജി എ സ്റ്റേഡിയത്തിൽ  തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ കെ സി പ്രസാദ് നിർവഹിച്ചു. ചാവക്കാട്‌ താലൂക്ക്‌ തല ഉദ്‌ഘാടനവും ഇതോടൊപ്പം നടന്നു. 
     ചാവക്കാട്  സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ടി വി ഹരിദാസ് അധ്യക്ഷനായി. സംസ്ഥാന സഹകരണ യൂണിയൻ ഭരണ സമിതിയംഗം ലളിത ചന്ദ്രശേഖരൻ, ജോയിന്റ്‌ രജിസ്ട്രാർ ജൂബി ടി കുര്യാക്കോസ്, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ്‌  കമ്മിറ്റി ചെയർപേഴ്സൺ മഞ്ജുള അരുണൻ, നാട്ടിക പഞ്ചായത്ത് പ്രസിഡന്റ്‌ എം ആർ ദിനേശൻ, ഡെപ്യൂട്ടി രജിസ്ട്രാർ ടി കെ രവീന്ദ്രൻ, അസി. രജിസ്ട്രാർ കെ ആർ രാമചന്ദ്രൻ, അസി. രജിസ്ട്രാർ സി  സുരേഷ്  എന്നിവർ സംസാരിച്ചു. 
തുടർന്ന് നടന്ന സെമിനാർ പ്രൊഫ. സി  രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. 
    സഹകരണ വകുപ്പ് ഉദ്യോഗസ്ഥരുടെയും സംഘം ജീവനക്കാരുടെയും കലാപരിപാടികളും നടന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top