19 December Thursday
വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്ത

കേന്ദ സർക്കാരിനെതിരെ 
ഡിവൈഎഫ്ഐ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Saturday Nov 16, 2024

വയനാട്‌ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്ത കേന്ദ്ര സർക്കാരിനെതിരെ ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ
നേതൃത്വത്തിൽ ടൗണിൽ നടന്ന പ്രതിഷേധ പ്രകടനം

തൃശൂർ
വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്ത കേന്ദ്രസർക്കാരിനെതിരെ ഡിവൈഎഫ്ഐ  ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും ധർണയും സംഘടിപ്പിച്ചു. ധർണ കേന്ദ്ര കമ്മിറ്റി അംഗം അഡ്വ. ഗ്രീഷ്മ അജയഘോഷ് ഉദ്ഘാടനം ചെയ്തു.  പ്രസിഡന്റ്‌ ആർ എൽ ശ്രീലാൽ അധ്യക്ഷനായി.  ട്രഷറർ കെ എസ് സെന്തിൽ കുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഡോ. ഫസീല തരകത്ത്, കെ എസ്  റോസൽ രാജ്, സുകന്യ ബൈജു എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top