തൃശൂർ
കെഎസ്എഫ്ഇ ഏജന്റസ് അസോസിയേഷൻ (സിഐടിയു) ജില്ലാ കൺവൻഷനും വിദ്യാർഥികൾക്കുള്ള അനുമോദനവും കെ കെ രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
ഏജന്റുമാർക്ക് കെഎസ്‌എഫ്‌ഇ നൽകിയിട്ടുള്ള ഓൺലൈൻ പണമിടപാടിനുള്ള പിഒഎസ് മെഷീൻ ഉപയോഗിക്കുന്നതിനെക്കുറിച്ച് ക്ലാസ് സംഘടിപ്പിച്ചു.
ഉന്നത വിജയം കൈവരിച്ച 2023–--24 അധ്യയന വർഷത്തിലെ എസ്‌എസ്‌എൽസി/ പ്ലസ്‌ടു വിദ്യാർഥികൾക്കുള്ള ഉപഹാരവും എംഎൽഎ നൽകി. ജില്ലാ പ്രസിഡന്റ് ഷഫീക്കലി അധ്യക്ഷനായി. എ അജിത് കുമാർ, ടെസി ഫ്രാൻസിസ്, ഇ കെ സുനിൽ, സുമ രഘുനാഥ് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..