22 December Sunday

സിപിഐ എം ഓഫീസുകളിൽ 
ദേശീയ പതാക ഉയർത്തി

വെബ് ഡെസ്‌ക്‌Updated: Saturday Aug 17, 2024

സ്വാതന്ത്ര്യത്തിന്റെ 78–-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസായ തൃശൂർ 
അഴീക്കോടൻ മന്ദിരത്തിൽ ജില്ലാ സെക്രട്ടറി എം എം വർഗീസ്‌ ദേശീയ പതാക ഉയർത്തുന്നു

തൃശൂർ
സ്വാതന്ത്ര്യത്തിന്റെ 78–-ാം വാർഷികം സിപിഐ എം ആഘോഷിച്ചു. ജില്ലാ, ഏരിയ, ലോക്കൽ, ബ്രാഞ്ച്‌  ഓഫീസുകളിൽ ദേശീയ പതാക ഉയർത്തി. സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസായ തൃശൂർ അഴീക്കോടൻ മന്ദിരത്തിൽ  ജില്ലാ സെക്രട്ടറി എം എം വർഗീസ്‌  ദേശീയ പതാക ഉയർത്തി. സംസ്ഥാന കമ്മിറ്റി അംഗം എ സി മൊയ്തീൻ എംഎൽഎ  കുന്നംകുളം ഏരിയകമ്മിറ്റി ഓഫീസിലും എൻ ആർ ബാലൻ പേരാമംഗലം ലോക്കൽ കമ്മിറ്റി  ഓഫീസിലും എം കെ കണ്ണൻ  തൃശൂർ ഏരിയകമ്മിറ്റി  ഓഫീസിലും പതാക ഉയർത്തി.
ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ യു പി ജോസഫ് ചാലക്കുടിയിലും  മുരളി പെരുനെല്ലി എംഎൽഎ  മണലൂരിലും കെ കെ രാമചന്ദ്രൻ എംഎൽഎ കൊടകരയിലും കെ വി അബ്ദുൾഖാദർ ചാവക്കാട്ടും സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ വടക്കാഞ്ചേരിയിലും പി കെ ഡേവിസ് മാളയിലും പി കെ ചന്ദ്രശേഖരൻ കൊടുങ്ങല്ലൂരിലും കെ വി നഫീസ വരവൂരിലും ടി കെ വാസു  കുന്നംകുളത്തും പതാക ഉയർത്തി. ജില്ലാകമ്മിറ്റി അംഗങ്ങളും ജനപ്രതിനിധികളും വിവിധ കേന്ദ്രങ്ങളിൽ പതാക ഉയർത്തി. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top