19 September Thursday

മറീന ആന്റണിയുടെ 
ഗംഗ ഇന്ന്‌ അരങ്ങിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 17, 2024
തൃശൂർ
യുവ നർത്തകി മറീന  ആന്റണിയുടെ നൃത്ത രൂപം ‘ഗംഗ’യുടെ ആദ്യ അവതരണം ചൊവ്വാഴ്‌ച തൃശൂർ സംഗീത നാടക അക്കാദമിയുടെ റീജണൽ തിയറ്ററിൽ നടക്കും. വൈകിട്ട് 6.30നാണ്‌ പരിപാടി. ഗംഗയെന്ന ദേവാംഗനയുടെ പ്രണയം മനുഷ്യ സങ്കൽപ്പത്തിൽ അരങ്ങിലെത്തിക്കുകയാണെന്ന്‌ മറീന ആന്റണി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആർ എൽ വി ആനന്ദാണ്‌ നൃത്തരൂപം ചിട്ടപ്പെടുത്തി സംവിധാനം ചെയ്‌തിട്ടുള്ളത്‌.
അഞ്ചാം വയസ്സിൽ  നൃത്ത പഠനം തുടങ്ങിയ തൃശൂർ സ്വദേശിനി മറീന ആർഎൽവി ആനന്ദിന്റെയും അന്തരിച്ച രവി മാസ്റ്ററുടെയും ശിഷ്യയാണ്. പത്മ സുബ്രഹ്മണ്യത്തിൽ നിന്ന്‌ ഭരതനാട്യവും ഗുരു വൈജയന്തിയിൽ നിന്ന്‌ കുച്ചിപ്പുഡിയും അഭ്യസിച്ചു. ഗുരുവായൂർ ഏകാദശി നൃത്ത സംഗീതോത്സവം, കോഴിക്കോട് സമൂതിരി ഫെസ്റ്റിവൽ, വേൾഡ് മലയാളി ഗ്ലോബൽ കോൺഫറൻസ് തുടങ്ങി ഇന്ത്യയിലും വിദേശത്തുമുള്ള വിവിധ നൃത്തോത്സവങ്ങളിൽ സ്ഥിരം സാന്നിധ്യമാണ്‌. എൻജിനിയറായ മറീന സിലിക്കൺ ആന്ധ്ര സർവകലാശാലയിൽ കുച്ചിപ്പുഡിയിൽ ബിരുദാനന്തര ബിരുദ വിദ്യാർഥിയാണ്‌. വാർത്താസമ്മേളനത്തിൽ  ആർ എൽ വി ആനന്ദ്‌, മിത്രാസ്‌ സ്ഥാപകരായ രാജൻ, ഷിറാസ്‌ എന്നിവരും പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top