22 December Sunday

ചാവക്കാട് നിന്ന് 
കാണാതായ 2 കുട്ടികളെ 
ബം​ഗളൂരുവില്‍ 
കണ്ടെത്തി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 17, 2024

 ചാവക്കാട് 

ചാവക്കാട് നിന്ന് കാണാതായ രണ്ട് കുട്ടികളെ ബം​ഗളൂരുവില്‍ കണ്ടെത്തി.  13 നാണ് ചാവക്കാട് സ്വദേശികളായ രണ്ട് കുട്ടികൾ വീടുവിട്ടുപോയത്. ഇവർ ട്രെയിനിൽ മംഗലാപുരത്ത് എത്തിയതായും അവിടെ നിന്നും ഇവർ പരിചയപ്പെട്ട ഒരാളിന്റെ കൈയിൽ നിന്നു പണംവാങ്ങി ബം​ഗളൂരുവിലേക്ക് പോയതായും അന്വേഷക സംഘത്തിന് വിവരം ലഭിച്ചു. പൊലീസ് ബം​ഗളൂരുവില്‍ നിന്നും ചാവക്കാട് പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ വി വി വിമലിന്റെ നേതൃത്വത്തിൽ ഇവരെ കണ്ടെത്തി നാട്ടിലെത്തിക്കുകയായിരുന്നു. എസ്‌ഐമാരായ പ്രീത ബാബു, യു ശ്രീജി എന്നിവരും അന്വേഷക സംഘത്തിലുണ്ടായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top