19 September Thursday

വടക്കാഞ്ചേരി ആശുപത്രിയിൽ 
അഗ്നിരക്ഷാ സംവിധാനത്തിന് 70 ലക്ഷം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 17, 2024
 വടക്കാഞ്ചേരി
 വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ അഗ്നിരക്ഷാ സംവിധാനത്തിന് 70 ലക്ഷം അനുവദിച്ചു.  ആശുപത്രിയിൽ നിർമാണത്തിലിരിക്കുന്ന പുതിയ കെട്ടിടങ്ങളുടെ സംരക്ഷണത്തിനായാണ്‌  ഫയർ ആൻഡ്‌ സേഫ്റ്റി സംവിധാനം ഏർപ്പെടുത്തുന്നത്‌.  കാഷ്വാലിറ്റി എക്സ്പാൻഷൻ ബ്ലോക്കും ലക്ഷ്യ ബ്ലോക്കും ഒപി ബ്ലോക്കും ഉൾപ്പെടെ 45,000 സ്ക്വയർ ഫീറ്റ് വിസ്തൃതിയിൽ നിർമാണം പൂർത്തിയാക്കുന്ന കെട്ടിടങ്ങളിൽ ഫയർ ഫൈറ്റിങ്‌ സംവിധാനങ്ങൾ ഏർപ്പെടുത്തും.  പദ്ധതിയുടെ ഡിപിആർ തയ്യാറാക്കുന്നതിനും നിർവഹണത്തിനും ഹിന്ദുസ്ഥാൻ ലൈഫ് കെയർ ലിമിറ്റഡിനെ ചുമതലപ്പെടുത്തി. 
ലേബർ റൂം ലക്ഷ്യ നിലവാരത്തിലേക്ക് ഉയർത്തുന്ന 2 .29 കോടി രൂപയുടെ പ്രവൃത്തി 80ശതമാനത്തിലേറെ പൂർത്തിയായി.  ഒപി ബിൽഡിങ് ട്രാൻസ്ഫർമേഷനായുള്ള 1 .52 കോടി രൂപയുടെ പ്രവൃത്തി 80 ശതമാനം  പണികൾ പൂർത്തിയായി അന്തിമഘട്ടത്തിലാണ്.  സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎയുടെ 2023-–-24 വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്ന്‌ 92 ലക്ഷം രൂപ വകയിരുത്തി നിർമിക്കുന്ന രണ്ടാം നിലയുടെ പ്രവൃത്തി ടെൻഡർ നടപടികളിലാണ്.
 കാഷ്വാലിറ്റി വെർട്ടിക്കൽ എക്സ്പാൻഷനായുള്ള 8.35 കോടി  രൂപയുടെ പ്രവൃത്തികൾ 73ശതമാനത്തിലേറെ പൂർത്തിയായി.  ഇതിൽ ഐസിയു സംവിധാനവും ഏർപ്പെടുത്തും.  കാഷ്വാലിറ്റി ബ്ലോക്കിലെ മോഡേൺ ഓപ്പറേഷൻ തിയറ്റർ നിർമാണത്തിന്‌ പ്രത്യേകം മാസ്റ്റർ പ്ലാൻ രൂപപ്പെടുത്തി. ഡിപിആർ തയ്യാറാക്കുന്നതിന്‌ വാപ്കോസ് ഏജൻസിയെ ചുമതലപ്പെടുത്തി. മാസ്റ്റർ പ്ലാനിന് അനുസൃതമായി ബഹുനില ഐപി ബ്ലോക്കിന്റെ നിർമാണത്തിന് 2022–--23 ബജറ്റിൽ 2 കോടി രൂപ വകയിരുത്തി.  കൂടുതൽ തുക ലഭിക്കുന്നതിന് കിഫ്ബി-, നബാർഡ് ഫണ്ടുകൾക്കായി ശ്രമങ്ങൾ തുടരുകയാണ്.  ആശുപത്രിയിലെ  നിർമാണ  പ്രവൃത്തികൾ സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎയുടെ അധ്യക്ഷതയിൽ യോഗം ചേർന്ന്‌ അവലോകനം നടത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top