21 December Saturday

പുലികളി: നഗരത്തിൽ ഗതാഗത നിയന്ത്രണം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 17, 2024
തൃശൂർ
ഓണാഘോഷങ്ങളോടനുബന്ധിച്ച് തൃശൂർ നഗരത്തിൽ പുലിക്കളി നടക്കുന്നതിനാൽ  ബുധൻ രാവിലെ മുതൽ  നഗരത്തിൽ  ഗതാഗത  ക്രമീകരണം ഏർപ്പെടുത്തും.
രാവിലെ മുതൽ സ്വരാജ് റൗണ്ടിലും  തേക്കിൻകാട് മൈതാനിയിലും  നായ്ക്കനാൽ പ്രദേശത്തും വാഹന പാർക്കിങ് അനുവദിക്കില്ല. പകൽ രണ്ടുമുതൽ  സ്വരാജ് റൗണ്ടിലും സമീപ റോഡുകളിലും വാഹന ഗതാഗതം നിയന്ത്രിക്കും. പുലികളി തീരുംവരെ  വാഹനങ്ങൾക്ക്‌  റൗണ്ടിലേക്ക് പ്രവേശനമുണ്ടാകില്ലെന്നും സിറ്റി പൊലീസ്‌ അറിയിച്ചു. 
ത ക്രമീകരണം ഇങ്ങനെ:  
മണ്ണുത്തി ഭാഗത്തുനിന്നും വന്ന് ശക്തൻസ്റ്റാൻഡിലേക്ക്  പോകേണ്ട ബസുകൾ പുളിക്കൻ മാർക്കറ്റ് സെന്ററിൽനിന്ന്‌ ഇടത്തോട്ട്  തിരിഞ്ഞ്‌ നെല്ലിക്കുന്ന്‌,   ഇക്കണ്ടവാര്യർറോഡ് വഴി ശക്തൻ  സ്റ്റാൻഡിൽ പ്രവേശിച്ച്‌  മിഷൻ ക്വാർട്ടേഴ്സ്,  ഫാത്തിമനഗർ ജങ്‌ഷൻ വഴി സർവീസ് നടത്തണം.
മണ്ണുത്തി ഭാഗത്ത് നിന്നും വന്ന് വടക്കേസ്റ്റാൻഡിലേക്ക് പോകേണ്ട ബസുകൾ  കിഴക്കേകോട്ട,  പെൻഷൻമൂല, അശ്വിനി ജങ്‌ഷൻ വഴി വടക്കേസ്റ്റാൻഡിലെത്തി തിരികെ സ്റ്റേഡിയം  ജങ്‌ഷൻ വഴി സർവീസ്‌ നടത്തണം. 
  പുത്തൂർ, വലക്കാവ്  തുടങ്ങി ഭാഗത്ത് നിന്നുള്ള ബസുകൾ ഐടിസി  ജങ്‌ഷനിൽനിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഇക്കണ്ടവാര്യർ റോഡ് വഴി  ശക്തൻ  സ്റ്റാൻഡിൽ പ്രവേശിച്ച് തിരികെ  മിഷൻ ക്വാർട്ടേഴ്സ്  വഴി സർവീസ്‌ നടത്തണം. 
മുക്കാട്ടുകര, നെല്ലങ്കര ഭാഗത്ത് നിന്നുള്ള ബസുകൾ ബിഷപ്‌പാലസ് , പെൻഷൻമൂല , അശ്വിനി ജങ്‌ഷൻ വഴി വടക്കേ സ്റ്റാൻഡിൽ പ്രവേശിച്ച്   തിരികെ  സർവീസ്‌ നടത്തണം. 
 വടക്കാഞ്ചേരി, മെഡിക്കൽകോളേജ്  എന്നീ ഭാഗത്ത് നിന്നുള്ള ബസുകൾ അശ്വിനി ജങ്‌ഷനിലൂടെ  വടക്കേസ്റ്റാൻഡിൽപ്രവേശിച്ച് തിരികെ പോകണം.  
ചേറൂർ  ഭാഗത്തുനിന്നുള്ള ബസുകൾ  ബാലഭവൻവഴി  വടക്കേസ്റ്റാൻഡിൽ എത്തി തിരികെ സർവീസ്‌ നടത്തണം.  
കുന്നംകുളം,  ഗുരുവായൂർ, അടാട്ട്   തുടങ്ങി പൂങ്കുന്നംവഴി വരുന്ന  ബസുകൾ പൂങ്കുന്നത്ത് റൂട്ട് അവസാനിപ്പിക്കണം.   പടിഞ്ഞാറേക്കോട്ട, അയ്യന്തോൾ  അയ്യന്തോൾ, ലുലു  ജങ്‌ഷൻ വഴി തിരികെ സർവീസ്‌ നടത്തണം. വാടാനപ്പിള്ളി,  കാഞ്ഞാണി,   വരുന്ന   ബസുകൾ  പടിഞ്ഞാറേ കോട്ടയിൽ സർവീസ്‌   അവസാനിപ്പിച്ച് തിരികെ  പോകണം. 
കൊടുങ്ങല്ലൂർ,  തൃപ്രയാർ ചേർപ്പ്‌  എന്നിവിടങ്ങളിൽ നിന്ന്‌  വരുന്ന  ബസുകൾ ബാല്യ  ജങ്‌ഷൻ വഴി  ശക്തൻതമ്പുരാൻ സ്റ്റാൻഡിൽ പ്രവേശിക്കണം. കണ്ണം കുളങ്ങര വഴി  തിരികെ പോകണം.  ഒല്ലൂർ, ആമ്പല്ലൂർ ഭാഗത്ത് നിന്നു വരുന്ന  ശക്തൻ സ്റ്റാൻഡിൽ സർവീസ്‌ അവസാനിപ്പിച്ച്‌ തിരികെ പോകണം. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top