19 September Thursday

സുരക്ഷയ്ക്കായി
വൻ പൊലീസ്‌ സംഘം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 17, 2024
തൃശൂർ
പുലികളി ദിവസം  നഗരത്തിലും പരിസരങ്ങളിലും  ക്രമസമാധാന പാലനത്തിന്‌ വൻ പൊലീസ്‌ സംഘം.  തൃശൂർ അസി.കമീഷണറുടെ കീഴിൽ  പ്രധാന സ്ഥലങ്ങളിലെല്ലാം പൊലീസുദ്യോഗസ്ഥരെ വിന്യസിക്കും.  കാൽനട പട്രോളിങ്, ഇരുചക്രവാഹന പട്രോളിങ്, ജീപ്പ് പട്രോളിങ് എന്നിവ ഏർപ്പെടുത്തി. 
ജനക്കൂട്ടത്തിനിടയിൽ സമൂഹ വിരുദ്ധരുടെ ശല്യം, പ്രത്യേകിച്ചും സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ ഇല്ലാതാക്കാൻ പ്രത്യേകം മഫ്ടി പൊലീസുദ്യോഗസ്ഥരെയും ഷാഡോ പൊലീസിനേയും നിയോഗിച്ചിട്ടുണ്ട്.ജനങ്ങൾ തിങ്ങിക്കൂടുന്ന പ്രധാന സ്ഥലങ്ങളിലും  തേക്കിൻകാട് മൈതാനം ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലെല്ലാം 24 മണിക്കൂറും നിരീക്ഷിക്കുന്നതിനായി സിസിടിവി ക്യാമറകൾ സ്ഥാപിച്ചു. 
 പുലികളി കാണുവാനെത്തുന്നവർ തേക്കിൻകാട് മൈതാനിയിലും ഫുട്പാത്തിലും സുരക്ഷിതമായ സ്ഥലത്തുനിന്ന് ആസ്വദിക്കണം. ജീർണാവസ്ഥയിലുള്ള കെട്ടിടങ്ങളിലും, വൃക്ഷങ്ങൾക്കു മുകളിലും കാണികൾ കയറുന്നത് നിരോധിച്ചു.  
എമർജൻസി ഫോൺ നമ്പറുകൾ
തൃശൂർ സിറ്റി പൊലീസ് കൺട്രോൾ റൂം. 0487 2424193
തൃശൂർ ടൗൺ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ. 0487 2424192
തൃശൂർ ട്രാഫിക് പൊലീസ് യൂണിറ്റ് 0487 2445259

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top