18 October Friday
ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ്

അക്ഷരമുറ്റത്ത്‌ ശാസ്‌ത്ര പാർലമെന്റും

വെബ് ഡെസ്‌ക്‌Updated: Thursday Oct 17, 2024
 
തൃശൂർ
അറിവിന്റെ അക്ഷരമുറ്റത്ത്‌ ഇത്തവണ ശാസ്‌ത്രവും തിളങ്ങും. ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് ജില്ലാ മത്സരത്തോടനുബന്ധിച്ചാണ്‌ 20ന്‌ തൃശൂർ സിഎംഎസ്‌ ഹയർസെക്കൻഡറി സ്‌കൂളിൽ വിദ്യാർഥികൾക്കായി ശാസ്‌ത്ര പാർലമെന്റ്‌ സംഘടിപ്പിക്കുന്നത്. വിദ്യാർഥികളിൽ ശാസ്‌ത്ര ബോധം വളർത്താൻ ലക്ഷ്യമിട്ട്‌ സംഘടിപ്പിക്കുന്ന ശാസ്‌ത്രപാർലമെന്റിൽ ആദ്യം രജിസ്‌റ്റർ ചെയ്യുന്ന 100 ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കാണ്‌ അവസരം. aksha ramuttam.deshabhi mani.com എന്ന വെബ്‌സൈറ്റിൽ രജിസ്‌റ്റർ ചെയ്യാം. രാവിലെ 10ന്‌  നടക്കുന്ന ശാസ്‌ത്ര പാർലമെന്റിൽ ശാസ്ത്ര മേഖലകളിലെ പ്രഗത്ഭരായ അധ്യാപകരുടെ പാനൽ നയിക്കുന്ന ക്ലാസുണ്ടാകും. ഡോ. കാവുമ്പായി ബാലകൃഷ്ണൻ മോഡറേറ്ററാകും. 
തൃശൂർ മെഡിക്കൽ കോളേജിലെ പ്രൊഫസർ  ഡോ. കെ എ ഹസീന–-  ആരോഗ്യം, ഡോ. സി ജോർജ്‌ തോമസ്‌–- പരിസ്ഥിതി -–- കാലാവസ്ഥാ വ്യതിയാനം, സെന്റ്‌ തോമസ്‌ കോളേജ്‌ അസോ. പ്രൊഫ. ഡോ. ജിജു എ മാത്യു–- നിർമിത ബുദ്ധി, സെന്റ്‌ അലോഷ്യസ് കോളേജ് അസി. പ്രൊഫ. ഡോ. ജിൻസ് വർക്കി–- സാമ്പത്തിക ശാസ്‌ത്രം, ഗുരുവായൂർ ശ്രീകൃഷ്‌ണ കോളേജ്‌  പ്രിൻസിപ്പൽ പി എസ്‌ വിജോയി – പരിസ്ഥിതി ശാസ്‌ത്രം എന്നിവർ ക്ലാസെടുക്കും. 
അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റ്‌ സീസൺ 13ന്റെ ജില്ലാ മത്സരം രാവിലെ ഒമ്പതിന്‌ മന്ത്രി ആർ ബിന്ദു ഉദ്‌ഘാടനം ചെയ്യും. രാവിലെ 10ന്‌ മത്സരം തുടങ്ങും. 8.30 മുതൽ ഒമ്പതുവരെയാണ്‌ രജിസ്‌ട്രേഷൻ. ഉപജില്ലാ മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം നേടിയവരാണ്‌ മത്സരിക്കുന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top