22 December Sunday
സമഗ്രശിക്ഷ കേരളം

പുത്തൻ കോഴ്‌സുകൾ, 
പുതു തൊഴിൽ സാധ്യതകൾ

എ എസ് ജിബിനUpdated: Thursday Oct 17, 2024

 

 
തൃശൂർ
അഭിരുചിക്കനുസരിച്ച് വിദ്യാർഥികളിൽ തൊഴിൽ വൈദ​ഗ്ധ്യം വളർത്തിയെടുക്കാൻ ജില്ലയിലെ 18 സ്കൂളുകളിൽ നൈപുണി വികസനകേന്ദ്രങ്ങൾ ഒരുങ്ങും. 
സമ​ഗ്രശിക്ഷ കേരളയുടെ ഭാഗമായി പെരിങ്ങോട്ടുകര ജിഎച്ച്എസ്എസ് (ആനിമേറ്റർ മീഡിയ ആൻഡ് എന്റർടൈൻമെന്റ്,  അസിസ്റ്റന്റ് റോബോട്ടിക്സ് ടെക്നീഷ്യൻ), ചാലക്കുടി ജിവിഎച്ച്എസ്എസ് (ഡ്രോൺ സർവീസ് ടെക്നീഷ്യൻ, ഇലക്ട്രിക്ക് വെഹിക്കിൾ സർവീസ് ടെക്നീഷ്യൻ), കടപ്പുറം ജിവിഎച്ച്എസ്എസ് (ഫിറ്റ്നസ് ട്രെയിനർ, മൊബൈൽഫോൺ ഹാർഡ് വെയർ റിപ്പയർ ടെക്നീഷ്യൻ), ചേർപ്പ് ജിവിഎച്ച്എസ്എസ് (ഇലക്ട്രീഷ്യൻ, കോസ്മറ്റോളജിസ്റ്റ്), പഴഞ്ഞി ജിവിഎച്ച്എസ്എസ് (​ഗ്രാഫിക് ഡിസൈനർ, സോളാർ എൽഇഡി ടെക്നീഷ്യൻ), ഇരിങ്ങാലക്കുട ജിവിഎച്ച്എസ്എസ് (ഇന്റീരിയർ ലാൻഡ്സ്കേപ്പർ, ഇലക്ട്രിക് വെഹിക്കിൾ സർവീസ് ടെക്നീഷ്യൻ) എന്നിവിടങ്ങളിൽ കേന്ദ്രങ്ങൾ അനുവദിച്ചു. 
പുതുക്കാട് ജിവിഎച്ച്എസ്എസ് (ഇലക്ട്രിക് വെഹിക്കിൾ സർവീസ് ടെക്നീഷ്യൻ, എഐ മെഷീൻ ലേണിങ് ജൂനിയർ ടെലികോം ഡാറ്റ അനലിസ്റ്റ്), കൊടുങ്ങല്ലൂർ ജിടിഎസ് (വെബ് ഡെവലപ്പർ, സർവീസ് ആൻഡ് മെയിന്റനൻസ് ടെക്നീഷ്യൻ), ഐരാണിക്കുളം ജിഎച്ച്എസ്എസ് (ഗ്രാഫിക് ഡിസൈനർ, ആനിമേറ്റർ), കയ്‌പമംഗലം ജിഎഫ് വിഎച്ച്എസ്എസ് (കോസ്മറ്റോളജിസ്റ്റ്, ഇലക്ട്രിക് വെഹിക്കിൾ സർവീസ് ടെക്നീഷ്യൻ), മുല്ലശേരി ജിഎച്ച്എസ്എസ് (സിസിടിവി ഇൻസ്റ്റോളേഷൻ, എഐ മെഷീൻ ലേണിങ് ജൂനിയർ ടെലികോം ഡാറ്റ അനലിസ്റ്റ്), പുത്തൂർ ജിവിഎച്ച്എസ് (ജിഎസ്ടി അസിസ്റ്റന്റ്, ​ഗ്രാഫിക്ക് ഡിസൈനർ) എന്നിവിടങ്ങളിലും  കേന്ദ്രങ്ങളുണ്ട്‌. 
തിരുവില്വാമല ജിവിഎച്ച്എസ്എസ് (മൊബൈൽഫോൺ ഹാർഡ് വെയർ റിപ്പയർ ടെക്നീഷ്യൻ, ഇലക്ട്രിക് വെഹിക്കിൾ സർവീസ് ടെക്നീഷ്യൻ), തളിക്കുളം ജിവിഎച്ച്എസ്എസ് (ബേക്കിങ് ടെക്നീഷ്യൻ ഓപ്പറേറ്റീവ്, ഇലക്ട്രിക് വെഹിക്കിൾ സർവീസ് ടെക്നീഷ്യൻ), നടവരമ്പ് ജിവിഎച്ച്എസ്എസ് (ക്ലൗഡ് കംപ്യൂട്ടിങ് ജൂനിയർ അനലിസ്റ്റ്, ടെലികോം ടെക്നീഷ്യൻ), പുത്തൻചിറ ജിവിഎച്ച്എസ്എസ് (പ്ലാന്റ് ടിഷ്യൂ കൾച്ചർ ടെക്നീഷ്യൻ, ഫിറ്റ്നസ് ട്രെയിനർ), വടക്കാഞ്ചേരി ജിവിഎച്ച്എസ്എസ്(ജിഎസ്ടി അസിസ്റ്റന്റ്, ഫിറ്റ്നസ് ട്രെയിനർ) എന്നീ സ്കൂളുകളിലാണ്  മറ്റ്‌ കേന്ദ്രങ്ങൾ. 
നവംബറോടെ  ഇവയുടെ പ്രവർത്തനം തുടങ്ങും. രണ്ടു വീതം തൊഴിലുകളാണ് പരിശീലിപ്പിക്കുന്നത്. നിലവിൽ കുന്നംകുളം ​ഗവ. ബോയ്സ് ​ജിഎച്ച്എസ്എസിൽ നൈപുണി വികസന കേന്ദ്രം പ്രവർത്തിക്കുന്നുണ്ട്. ഹൈഡ്രോപോണിക്സ് ടെക്നീഷ്യൻ, ജ്വല്ലറി ഡിസൈനിങ് എന്നീ തൊഴിലുകളാണ് പരിശീലിപ്പിക്കുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top