23 December Monday
എഡിഎമ്മിന്റെ മരണം

സമഗ്രാന്വേഷണം ആവശ്യപ്പെട്ട്‌ 
ജീവനക്കാരുടെ പ്രകടനം

വെബ് ഡെസ്‌ക്‌Updated: Thursday Oct 17, 2024

 

 
തൃശൂർ
കണ്ണൂർ എഡിഎമ്മിന്റെ മരണത്തിൽ സർക്കാർ സമഗ്രാന്വേഷണം നടത്തി മാതൃകാനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്‌  ജീവനക്കാർ പ്രകടനം നടത്തി. 
എൻജിഒ യൂണിയനും കെജിഒഎയും സംയുക്തമായി  താലൂക്ക് കേന്ദ്രങ്ങളിലാണ്‌  പ്രകടനം നടത്തിയത്‌. അയ്യന്തോൾ കലക്ടറേറ്റിന്‌  മുന്നിൽ എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ വി പ്രഫുൽ  ഉദ്ഘാടനം ചെയ്തു.
 തൃശൂർ താലൂക്കിന് മുന്നിൽ എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എൻ സിന്ധു ഉദ്ഘാടനം ചെയ്തു. ജില്ലയിൽ നടന്ന വിവിധ പ്രകടനങ്ങളിൽ എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി പി വരദൻ, കെജിഒഎ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം അജിത് കുമാർ, എൻജിഒ യൂണിയൻ ജില്ലാ ജോ. സെക്രട്ടറി പി ജി കൃഷ്ണകുമാർ, ട്രഷറർ ഒ പി ബിജോയ്, വൈസ് പ്രസിഡന്റ്‌ ആർ എൽ  സിന്ധു, കെജിഒഎ സംസ്ഥാന സെക്രട്ടറി ഡോ. യു സലിൽ എന്നിവർ ഉദ്ഘാടനം ചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top