23 October Wednesday
റവന്യൂ ജില്ലാ കായികമേള

വെയ്‌റ്റ്ലിഫ്റ്റിങ്ങില്‍ 
തൃശൂര്‍ വെസ്റ്റ് 
ചാമ്പ്യന്മാർ

വെബ് ഡെസ്‌ക്‌Updated: Thursday Oct 17, 2024

 തൃശൂർ 

റവന്യൂജില്ലാ സ്കൂൾ കായികമേളയിൽ വെയ്‌റ്റ് ലിഫ്റ്റിങ്ങിൽ തൃശൂർ വെസ്റ്റ് ഉപജില്ലാ ചാമ്പ്യന്മാരായി. 46 പോയിന്റോടെയാണ് നേട്ടം. ഇരിങ്ങാലക്കുട (35) രണ്ടും തൃശൂർ ഈസ്‌റ്റ്‌ (30) മൂന്നും സ്ഥാനം നേടി. സീനിയർ പെൺകുട്ടികൾ അണ്ടർ 19 ഫുട്ബോളിൽ മാള ജേതാക്കളായി. തൃശൂർ ഈസ്റ്റാണ് രണ്ടാമത്. ചാലക്കുടി മൂന്നാം സ്ഥാനം നേടി. ആൺകുട്ടികളിൽ കുന്നംകുളം ജേതാക്കളായി. മാള രണ്ടാമതും വടക്കാഞ്ചേരി മൂന്നാമതുമെത്തി. സീനിയർ ആൺകുട്ടികളുടെ ബേസ് ബോളിൽ തൃശൂർ വെസ്റ്റിനാണ് ഒന്നാം സ്ഥാനം.  തൃശൂർ ഈസ്റ്റ് രണ്ടാമതും കൊടുങ്ങല്ലൂർ മൂന്നാമതുമെത്തി. പെൺകുട്ടികളിൽ തൃശൂർ ഈസ്റ്റ് ജേതാക്കളായി. ചേർപ്പിനാണ് രണ്ടാം സ്ഥാനം. കുന്നംകുളം മൂന്നാമതെത്തി. സീനിയർ ആൺകുട്ടികളുടെ ത്രോ ബോളിൽ വലപ്പാട് ഒന്നാമതെത്തി. ചേർപ്പ് രണ്ടാമതും തൃശൂർ വെസ്റ്റ് മൂന്നാമതുമെത്തി.  പെൺകുട്ടികളുടെ മത്സരത്തിൽ തൃശൂർ ഈസ്റ്റാണ് ജേതാക്കൾ. 
    വലപ്പാട് രണ്ടാമതെത്തി. തൃശൂർ വെസ്റ്റ് മൂന്നാംസ്ഥാനം നേടി. ഹാന്‍ഡ്ബോള്‍ സീനിയര്‍ ആണ്‍കുട്ടികളിൽ മാള ഒന്നാമതെത്തി. തൃശൂര്‍ ഈസ്റ്റ് രണ്ടാമതും വടക്കാഞ്ചേരി മൂന്നാമതുമെത്തി. സീനിയര്‍, ജൂനിയര്‍ പെണ്‍കുട്ടികളിൽ മാള ഒന്നാമതും കുന്നംകുളം രണ്ടാമതും ചാലക്കുടി മൂന്നാമതുമെത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top